UPDATES

കായികം

ലോകകപ്പ് ഉയര്‍ത്തുന്നത് ഇവരാകും; ഷൊയിബ് അക്തര്‍ പറയുന്നു

ആദ്യം ബാറ്റ് ചെയ്യുന്നത് ഇംഗ്ലണ്ടാണെങ്കില്‍ ന്യൂസിലന്‍ഡിനെതിരെ വലിയ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ താരങ്ങള്‍ക്ക് സാധിക്കും.

ലോകകപ്പില്‍ ഫൈനല്‍ പോരാട്ടത്തില്‍ കരുത്തര്‍ ആരെന്ന വിലയിരുത്തലുകളല്ല. മറിച്ച് സമ്മര്‍ദത്തെ അതിജീവിച്ച് പൊരുതി നേടുന്നവര്‍ ആരെന്ന് കാത്തിരുന്ന് തന്നെ കാണണം. അതുകൊണ്ട് തന്നെ ന്യൂസിലന്‍ഡും ഇംഗ്ലണ്ടും ഏറ്റുമുട്ടുമ്പോള്‍ വിജയികള്‍ ആരാകുമെന്ന് പ്രവചിക്കാന്‍ പ്രയാസമാണ്. . ഇന്ത്യയെ തോല്‍പ്പിച്ചാണ് ന്യൂസിലന്‍ഡ് ഫൈനലില്‍ എത്തിയത്. ഓസിസിനെ പരാജയപ്പെടുത്തി ഇംഗ്ലണ്ടും കലാശക്കളിയിലേക്ക് യോഗ്യത നേടി. ഫൈനലില്‍ ആരാകും വിജയികളാകുകയെന്ന് പ്രവചിക്കുകയാണ് മുന്‍ പാക്കിസ്ഥാന്‍ താരം ഷൊയിബ് അക്തര്‍.

‘കലാശക്കളിക്ക് ഇറങ്ങുമ്പോള്‍ ഇരുടീമുകള്‍ക്കും വലിയ സമ്മര്‍ദ്ദമാവും ഉണ്ടാകുക. ന്യൂസിലന്‍ഡ് കളിയുടെ എല്ലാ മേഖലയിലും തിളങ്ങണം. മാര്‍ട്ടിന്‍ ഗപ്റ്റില്‍ കിവികള്‍ക്ക് വേണ്ടി വലിയ സ്‌കോര്‍ സ്വന്തമാക്കി അടിത്തറ നല്‍കണം. വലിയ ടീമാണ് ഇംഗ്ലണ്ട്. ഫേവറേറ്റുകളായാണ് അവര്‍ ലോകകപ്പിന്റെ ഫൈനലിലേക്ക് എത്തിയത്. ആദ്യം ബാറ്റ് ചെയ്യുന്നത് ഇംഗ്ലണ്ടാണെങ്കില്‍ ന്യൂസിലന്‍ഡിനെതിരെ വലിയ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ താരങ്ങള്‍ക്ക് സാധിക്കും. ജോസ് ബട്‌ലറിന് വലിയ സ്‌കോര്‍ സ്വന്തമാക്കാന്‍ സാധിക്കും. പ്രിയപ്പെട്ട ടീം ന്യൂസിലന്‍ഡ് ആണ്. പക്ഷേ ലോര്‍ഡ്‌സില്‍ ചരിത്രം കുറിക്കുക ഇംഗ്ലണ്ടാകുമെന്നും അവരുടെ ബാറ്റിംഗ് നിരയുടെ പ്രകടനത്തെ അടിസഥാനമാക്കി ആയിരി ഫലമെന്നും അക്തര്‍ പറഞ്ഞു.

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍