UPDATES

കായികം

ഡേവിഡ് വില്ലിക്ക് സ്ഥാനമില്ല; ജോഫ്ര ആര്‍ച്ചറെ ടീമില്‍ ഉള്‍പ്പെടുത്തി ഇംഗ്ലണ്ട് അന്തിമ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു

വിലക്ക് ലഭിച്ച ഓപ്പണര്‍ അലക്സ് ഹെയ്ല്‍സിന് പകരം പാക്കിസ്ഥാനെതിരായ പരമ്പരയില്‍ കളിച്ച ജെയിംസ് വിന്‍സ് ടീമില്‍ തുടരും.

യുവ പേസര്‍ ജോഫ്ര ആര്‍ച്ചറെ ഉള്‍പ്പെടുത്തി ഇംഗ്ലണ്ട് ലോകകപ്പിനുള്ള അന്തിമ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ജോഫ്ര ടീമില്‍ ഇടം പിടിച്ചതോടെ ഇടംകൈയന്‍ പേസര്‍ ഡേവിഡ് വില്ലിക്ക് അവസരം നഷ്ടമായി. വെറും മൂന്ന് ഏകദിനങ്ങള്‍ മാത്രം കളിച്ചിട്ടുള്ള ജോഫ്രയുടെ പേസിലും കൃത്യതയിലും ഇംഗ്ലണ്ട് ടീം മാനേജ്മെന്റും സെലക്ടര്‍മാരും വിശ്വാസമര്‍പ്പിക്കുകയായിരുന്നു.

വിലക്കിലുള്ള താരം അലെക്‌സ് ഹെയില്‍സ് ആണ് പുറത്ത് പോയ മറ്റൊരു താരം. ഹെയ്ല്‍സിന് പകരം പാക്കിസ്ഥാനെതിരായ പരമ്പരയില്‍ കളിച്ച ജെയിംസ് വിന്‍സ് ടീമില്‍ തുടരും. ജോ ഡെന്‍ലിയ്ക്ക് പകരം ലിയാം ഡോസണും ടീമിലേക്ക് എത്തി.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അവസാന ഏകദിനം കളിച്ച ലിയാം ഡാവ്സന്‍ ടീമിലെത്തിയതും ശ്രദ്ധേയമാണ്. നേരത്തെ പ്രഖ്യാപിച്ച പ്രാഥമിക സ്‌ക്വാഡില്‍ ഡാവ്സനിന്റെ പേരുമുണ്ടായിരുന്നില്ല. ജോ ഡെന്‍ലിക്ക് പകരമാണ് ഡാവ്സന്‍ ടീമിലെത്തിയത്. വിലക്ക് ലഭിച്ച ഓപ്പണര്‍ അലക്സ് ഹെയ്ല്‍സിന് പകരം പാക്കിസ്ഥാനെതിരായ പരമ്പരയില്‍ കളിച്ച ജെയിംസ് വിന്‍സ് ടീമില്‍ തുടരും. ഇംഗ്ലണ്ട്: ഓയിന്‍ മോര്‍ഗന്‍, മോയിന്‍ അലി, ജോഫ്ര ആര്‍ച്ചര്‍, ജോണി ബൈര്‍‌സ്റ്റോ, ജോസ് ബട്‌ലര്‍, ടോം കറന്‍, ലിയാം ഡോസണ്‍, ലിയാം പ്ലങ്കറ്റ്, ആദില്‍ റഷീദ്, ജോ റൂട്ട്, ജേസണ്‍ റോയ്, ബെന്‍ സ്റ്റോക്‌സ്, ജെയിംസ് വിന്‍സ്, മാര്‍ക്ക് വുഡ്, ക്രിസ് വോക്‌സ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍