UPDATES

കായികം

ഋഷഭ് പന്ത് നാലാം നമ്പറില്‍ വീണ്ടും എത്തുമോ? സഞ്ജയ് ബംഗാര്‍ പറയുന്നു

ശിഖര്‍ ധവാന്‍ പരിക്കേറ്റ് പുറത്തായതോടെ ഇടം കൈ ബാറ്റ്‌സ്മാന്റെ വിടവ് ടീമില്‍ ഉണ്ട്.

ലോകകപ്പില്‍ ശിഖര്‍ ധവാന്‍ പരിക്കേറ്റ് പുറത്തു പോയപ്പോള്‍ പകരക്കാരനായി എത്തിയ തകര്‍പ്പന്‍ അടിക്കാരന്‍ ഋഷഭ് പന്തിലുള്ള ആരാധകരുടെ പ്രതീക്ഷ അവസാനിക്കുന്നില്ല. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ നാലാം നമ്പരില്‍ ഇറങ്ങിയ താരത്തിന് ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ നാലാം നമ്പരില്‍ തന്നെ ഇടം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഇംഗ്ലണ്ടിനെതിരെ നാലാം നമ്പറില്‍ അരങ്ങേറിയ ഋഷഭ് പന്തിന് ആരാധകരുടെ പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും വരും മത്സരങ്ങളിലും പന്ത് തന്നെ നാലാം നമ്പറില്‍ ഇറങ്ങുമെന്ന് ഇന്ത്യയുടെ അസിസ്റ്റന്റ് കോച്ച് സഞ്ജയ് ബംഗാര്‍. ഇംഗ്ലണ്ടിനെതിരെ ഋഷഭ് പന്തിന്റെ പ്രകടനം മോശമല്ലായിരുന്നുവെന്നും 32 റണ്‍സെടുത്ത് പുറത്തായ പന്ത് എതാനും മികച്ച ഷോട്ടുകള്‍ കളിച്ചുവെന്നും ബംഗാര്‍ പറഞ്ഞു.

മധ്യനിരയില്‍ ഇടംകൈ-വലംകൈ കൂട്ടുകെട്ട് ഉറപ്പാക്കാനും ഋഷഭ് പന്ത് തന്നെ വരും മത്സരങ്ങളിലും നാലാം നമ്പറില്‍ തുടരുന്നതാണ് നല്ലതെന്ന് ബംഗാര്‍ പറഞ്ഞു. ഇംഗ്ലണ്ടിനെതിരെ മധ്യനിരയില്‍ ഹര്‍ദ്ദിക് പാണ്ഡ്യയുമൊത്ത് മികച്ച കൂട്ടുകെട്ടുണ്ടാക്കാനും ഋഷഭ് പന്തിനായി. ഇംഗ്ലണ്ടിനെതിരെ ഹര്‍ദ്ദിക് പാണ്ഡ്യയ്ക്ക് മുമ്പ് ഋഷഭ് പന്തിനെ ഇറക്കിയത് ക്രീസില്‍ ഇടം കൈ-വലം കൈ കൂട്ടുകെട്ട് ഉറപ്പിക്കാനായിരുന്നു.

ശിഖര്‍ ധവാന്‍ പരിക്കേറ്റ് പുറത്തായതോടെ ഇടം കൈ ബാറ്റ്‌സ്മാന്റെ വിടവ് ടീമില്‍ ഉണ്ട്. ഋഷഭ് പന്ത് നാലാം നമ്പറില്‍ എത്തിയതിനാലാണ്. ഇംഗ്ലണ്ടിന്റെ ലെഗ് സ്പിന്നറായ ആദില്‍ റഷീദിന് മുഴുവന്‍ ഓവറും എറിയാന്‍ കഴിയാതിരുന്നതെന്നും സഞ്ജയ് ബംഗാര്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍