UPDATES

കായികം

സച്ചിന്‍ ഓപ്പണ്‍സ് എഗെയ്ന്‍; കമന്ററി ബോക്‌സില്‍ ഗാംഗുലിക്കും വീരുവിനുമൊപ്പം സച്ചിനും

സച്ചിന്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ആറു ലോകകപ്പുകളില്‍ കളിച്ചിട്ടുണ്ട്.

2019 ലോകകപ്പില്‍ കമന്റേറ്ററായി അരങ്ങേറ്റം കുറിച്ച് ഇതിഹാസ താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മില്‍ ഇന്നലെ നടന്ന മത്സരത്തിലാണ് കമന്ററി ബോക്‌സില്‍ സച്ചിന്‍ എത്തിയത്. മല്‍സരത്തിനു മുന്നോടിയായി ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള പ്രീ ഷോയില്‍ ഗാംഗുലിക്കും സേവാഗിനുമൊപ്പമാണ് സച്ചിന്‍ കമന്ററി പറഞ്ഞത്. സച്ചിന്‍ വീണ്ടും ഓപ്പണറാവുന്നു (സച്ചിന്‍ ഓപ്പണ്‍സ് എഗെയ്ന്‍) എന്നാണ് പരിപാടിയുടെ പേര്.

46 കാരനായ സച്ചിന്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ആറു ലോകകപ്പുകളില്‍ കളിച്ചിട്ടുണ്ട്. 2003 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്ന താരമെന്ന റെക്കോര്‍ഡും സച്ചിന്റെ പേരിലാണ്. ആറ് ലോകകപ്പുകളില്‍ നിന്നായി 2278 റണ്‍സ് താരം നേടിയിട്ടുണ്ട്.

1989 ല്‍ തന്റെ 16 ാം വയസില്‍ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച സച്ചിന് നിലവില്‍ ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവുമധികം റണ്‍സെടുത്ത താരമെന്ന ലോക റെക്കോര്‍ഡ് സ്വന്തമാണ്. ടെസ്റ്റില്‍ 15,921ഉം ഏകദിനത്തില്‍ 18,426 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലുമായി 30,000 റണ്‍സില്‍ കൂടുതല്‍ നേടിയിട്ടുള്ള ഏക ക്രിക്കറ്ററും സച്ചിന്‍ തന്നെയാണ്. ടെസ്റ്റിലും (51) ഏകദിനത്തിലും (49) കൂടുതല്‍ സെഞ്ച്വളികള്‍ നേടിയ താരവും അദ്ദേഹം തന്നെയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍