UPDATES

കായികം

ഉസ്മാന്‍ ഖവാജ തിളങ്ങി; ശ്രീലങ്കയ്‌ക്കെതിരെ ഓസ്ട്രേലിയക്ക് അഞ്ചു വിക്കറ്റ് ജയം

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു

ലോകകപ്പ് സന്നാഹ മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഓസ്ട്രേലിയക്ക് അഞ്ചു വിക്കറ്റ് ജയം. ലങ്ക ഉയര്‍ത്തിയ 240 റണ്‍സ് വിജയലക്ഷ്യം 44.5 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ഓസീസ്(241) മറികടന്നു. ഉസ്മാന്‍ ഖവാജയുടെ മിന്നും ബാറ്റിംഗ് പ്രകടനമാണ് ഓസ്‌ട്രേലിയയ്ക്ക് വിജയം സമ്മാനിച്ചത്. 105 ബോളില്‍ 89 റണ്‍സാണ് ഖവാജ നേടിയത്. ആരോണ്‍ ഫിഞ്ച്(11),ഷോണ്‍മാര്‍ഷ്(34), മാസ്‌വെല്‍(36), സ്‌റ്റോണിസ്(32) എന്നിവരാണ് ഓസീസ് നിരയില്‍ പുറത്തായ മറ്റ് താരങ്ങള്‍. അവസാന ഓവറുകളില്‍ അലക്‌സ് കറെ(18 ),പാറ്റ് കമ്മിന്‍സണ്‍( 9) എന്നിവര്‍ ചേര്‍ന്നാണ് ഓസീസിനെ വിജയത്തിലെത്തിച്ചത്. ലങ്കന്‍ നിരയില്‍ ധനഞ്ജന ഡി ഡില്‍വ, മിലിന്‍ഡ സിരിവര്‍ധന, നുവാന്‍ പ്രദീപ് എന്നിവര്‍ ഒന്നു വീതവും ജെഫ്രെ മൂന്നു വിക്കറ്റും നേടി.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ലങ്കയുടെ റണ്‍ഒഴുക്കിന് ഓസീസ് സ്പിന്‍ നിര തടയിടുകയായിരുന്നു. ഓപ്പണര്‍ ലാഹിരു തിരിമാനെയുടെ (56) അര്‍ധ സെഞ്ചുറിയാണ് ലങ്കയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍സമ്മാനിച്ചത്. ലങ്കന്‍ നിരയില്‍ ധനഞ്ജയ ഡിസില്‍വ 43 റണ്‍സെടുത്തു. ഓസീസിനായി ആഡം സാംബ രണ്ട് വിക്കറ്റ് വീഴ്ത്തി. ദിമുത് കരുണാരത്നെ (16), കുശാല്‍ പെരേര (12), കുശാല്‍ മെന്‍ഡിസ് (24), എയ്ഞ്ചലോ മാത്യൂസ് (17), ജീവന്‍ മെന്‍ഡിസ് (21), തിസാര പെരേര (27) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. സുരംഗ ലക്മല്‍ (7), മിലിന്ദ സിരിവര്‍ധന (4) പുറത്താവാതെ നിന്നു. സാംബയ്ക്ക് പുറമെ നഥാന്‍ ലിയോണ്‍, സ്റ്റീവന്‍ സ്മിത്ത്, ഗ്ലെന്‍ മാക്സ്വെല്‍, കെയ്ന്‍ റിച്ചാര്‍ഡ്സണ്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍