UPDATES

വീഡിയോ

ആരാധകരെ ത്രസിപ്പിച്ച ബാറ്റിംഗ് വെടിക്കെട്ട്; യുവരാജ് ഒരോവറില്‍ ആറ് സിക്സുകള്‍ അടിച്ചിട്ട് ഇന്നേയ്ക്ക് 12 വര്‍ഷം (വീഡിയോ)

2011 ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടുമ്പോഴും യുവിയുടെ പ്രകടനം ഇന്ത്യന്‍ ടീമിന്റെ വിജയത്തിന് കരുത്തേകി.

ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് പകരക്കാരില്ലാത്ത ഓള്‍റൗണ്ടറായിരുന്നു യുവരാജ് സിങ്. ബാറ്റുകൊണ്ടും ബോളുകൊണ്ടും ഒരുപോലെ ആരാധകരെ ത്രസിപ്പിച്ച താരം. ഇന്ത്യയുടെ മാത്രമല്ല ലോക ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ സങ്കലിപികളാല്‍ കുറിക്കപ്പെട്ട ഒരു വിസ്മയ പ്രകടനമുണ്ടായിരുന്നു യുവരാജിന്റെ കരിയറില്‍. ഒരു ഓവറിലെ ആറ് പന്തുകളും സിക്‌സ് പായിച്ച് ആരാധകുടെ പ്രിയപ്പെട്ട യുവി കാണികളെ അമ്പരപ്പിച്ച മുഹൂര്‍ത്തം. എത്ര കണ്ടാലും പിന്നെയും പിന്നെയും കാണാന്‍ കാണികളെ പ്രേരിപ്പുക്കുന്ന യുവിയുടെ മാസ്മരിക പ്രകടനം. 2007- ല്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടന്ന ടി20 മത്സരത്തിലായിരുന്നു യുവരാജ് സിങ്ങ് ആറുകൊണ്ട് ആറാട്ടു നടത്തിയത്. ടി20 യുടെ ചരിത്രത്തില്‍ ആദ്യത്തെയും ക്രിക്കറ്റ് ചരിത്രത്തില്‍ നാലാമത്തെയും തവണയാണ് ഒരു ബാറ്റ്‌സ്മാന്‍ ഒരു ഓവര്‍ മുഴുവന്‍ സിക്‌സ് പായിച്ചത്.

ഒരോവറിലെ ആറ് പന്തും സിക്സ് എന്ന അപൂര്‍വ റെക്കോര്‍ഡ് യുവരാജ് കൈവശപ്പെടുത്തിയിട്ട് ഇന്നേക്ക് 12 വര്‍ഷം തികയുന്നു. 2007 സെപ്റ്റംബര്‍ 19നാണ് യുവരാജിന്റെ ബാറ്റില്‍നിന്ന് ആ മാസ്മരിക ഇന്നിംഗ്സ് പിറന്നത്. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ആന്‍ഡ്രൂ ഫ്‌ളിന്റോഫുമായുള്ള വാക്കുതര്‍ക്കമാണ് യുവരാജിനെ പ്രകോപിപ്പിച്ചതും കൂറ്റന്‍ ഷോട്ടുകളുതിര്‍ക്കാന്‍ പ്രേരിപ്പിച്ചതും.

ക്രീസില്‍ തിളങ്ങി നിന്ന യുവരാജിനെ ഫ്ല്‍ന്റോഫ് പ്രകോപിപ്പിച്ചു. ഇംഗ്ലണ്ട് ക്യാപ്റ്റന്റെ ചീത്തവിളി കേട്ട് യുവരാജും പ്രകോപിതനായി. ാറ്റുകൊണ്ട് മറുപടിതരാമെന്ന് യുവരാജ് പറഞ്ഞപ്പോള്‍ അടുത്ത ഓവര്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ത്തന്നെ എഴുതപ്പെടാന്‍ പോവുകയാണെന്ന് ഫല്‍ന്റോഫ് പ്രതീക്ഷിച്ചിരിക്കില്ല. സ്റ്റുവര്‍ട്ട് ബ്രോഡ് എറിഞ്ഞ ആദ്യപന്തുതന്നെ യുവരാജ് ഗ്യാലറിയിലേക്ക് പറത്തിയപ്പോള്‍ ഫ്‌ളിന്റോഫ് അപകടം മണത്തു. രണ്ടാം പന്തിന്റെയും മൂന്നാം പന്തിന്റെയും വിധി മറ്റൊന്നായിരുന്നില്ല. നാലാം പന്ത് ഒരു ഫുള്‍ടോസായിരുന്നു. ഇതും പതിവുപോലെ വായുവിലൂടെ ഗ്യാലറികടന്നു. ഇതോടെ ഫ്‌ളിന്റോഫ് ബ്രോഡിന് അടുത്ത പന്തുകളെക്കുറിച്ച് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കി. എന്നാല്‍ അഞ്ചാം പന്തും ആറാം പന്തും യുവരാജ് സിക്സറിന് പറത്തിയതോടെ ആരാധകരുടെ ആവേശം അണപൊട്ടി. ഇതോടെ ട്വന്റി-20 ലെ ഏറ്റവും വേഗമേറിയ അര്‍ദ്ധ ശതകം എന്ന റെക്കോര്‍ഡും യുവരാജ് കൈവശമാക്കി.

യുവരാജ് രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി 40 ടെസ്റ്റുകളും 304 ഏകദിനങ്ങളും 58 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2000 ല്‍ നയ്റോബിയില്‍ കെനിയയ്ക്കെതിരെ നടന്ന ഏകദിന മത്സരത്തിലൂടെയായിരുന്നു യുവരാജ് സിങിന്റെ രാജ്യാന്തര ക്രിക്കറ്റ് അരങ്ങേറ്റം. 2017 ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് താരം അവസാന ഏകദിനം കളിച്ചത്. 2011 ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടുമ്പോഴും യുവിയുടെ പ്രകടനം ഇന്ത്യന്‍ ടീമിന്റെ വിജയത്തിന് കരുത്തേകി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍