UPDATES

കായികം

രാഹുല്‍ ദ്രാവിഡ് ആകാന്‍ ശ്രമിക്കുകയാണ് യൂനിസ് ഖാന്‍

നാല്പത്തിയൊന്നുകാരനായ യൂനിസ് നിലവില്‍ ജൂണിയര്‍ ദേശീയ ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷനാണ്.

ഇന്ത്യയുടെ ബാറ്റിംഗ് വന്‍മതില്‍ രാഹുല്‍ ദ്രാവിഡ് പരിശീലകന്റെ സ്ഥാനത്താണ് ഇപ്പോള്‍ തിളങ്ങുന്നത്. ഇന്ത്യയുടെ അണ്ടര്‍ 19, എ ടീം താരങ്ങളുടെ മികവിന് ദ്രാവിഡിന്റെ സാനിധ്യം ഏറെ പ്രയോജനം ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ദ്രാവിഡിന്റെ ഇന്ത്യന്‍ ക്രിക്കറ്റിലെ പങ്ക് നിര്‍ണായകമാണ്. ദ്രാവിഡിന്റെ ശിക്ഷണത്തില്‍ ഇന്ത്യന്‍ യുവനിര അതിവേഗ നേട്ടങ്ങളാണ് സ്വന്തമാക്കിയത്. ഇപ്പോള്‍ ദ്രാവിഡിന്റെ ഇന്ത്യന്‍ ക്രിക്കറ്റിലെ അതേ ഉത്തരവാദിത്യമാണ് മുന്‍ പാക്കിസ്ഥാന്‍ താരം യൂനിസ് ഖാനുള്ളത്.

പാക്കിസ്ഥാന്‍ അണ്ടര്‍ 19 ടീമിന്റെ പരിശീലകസ്ഥാനത്തേക്ക് യൂനിസിനെ നിയോഗിക്കുകയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ആയിട്ടില്ല. ടെസ്റ്റില്‍ പതിനായിരത്തിലധികം റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ള യൂനിസിന്റെ സാന്നിധ്യം പാക്കിസ്ഥാന്‍ ക്രിക്കറ്റിന് ഏറെ ഗുണം ചെയ്‌തേക്കും. യുവതാരങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ യൂനിസിന്റെ സേവനം നിര്‍ണായകമായിരിക്കും.

നാല്പത്തിയൊന്നുകാരനായ യൂനിസ് നിലവില്‍ ജൂണിയര്‍ ദേശീയ ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷനാണ്. പരിശീലക സ്ഥാനത്തിനൊപ്പം സെലക്ഷന്‍ കമ്മിറ്റിയുടെ ചുമതലയും യൂനിസിന് തന്നെ നല്കാനാണ് തീരുമാനം. അടുത്തവര്‍ഷം നടക്കുന്ന അണ്ടര്‍ 19 ലോകകപ്പിനായി ടീമിനെ ഒരുക്കുകയെന്ന ദൗത്യമാണ് യുനിസിനു മുന്നിലുളളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍