UPDATES

കായികം

യുവരാജിന്റെ 12 ആം നമ്പര്‍ ജേഴ്‌സി പിന്‍വലിക്കണമെന്ന് ഗൗതം ഗംഭീര്‍

യുവരാജിനെപ്പോലെ ബാറ്റ് ചെയ്യാനും തനിക്ക് ആഗ്രഹനുണ്ടായിരുന്നെന്നും ഗംഭീര്‍ പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.  വിരമിക്കല്‍ പ്രഖ്യാപനം അറിഞ്ഞതോടെ മുന്‍ താരങ്ങും ആരാധകരും താരത്തിന് ആശംസകള്‍ നേരുകയാണ്. മുന്‍ താരവും നിലവില്‍ എംപിയുമായ ഗൗതം ഗംഭീറും താരത്തിന് ആശംസകള്‍ നേര്‍ന്ന് എത്തി. യുവരാജിന്റെ 12 ആം നമ്പര്‍ ജേഴ്‌സി താരത്തിനോടുള്ള ആദരസൂചകമായി ബിസിസിഐ പിന്‍വലിക്കണമെന്നാണ് ഗംഭീര്‍ ട്വീറ്റിലൂടെ ആവശ്യപ്പെടുന്നത്. ഏകദിനം കണ്ട ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് യുവരാജ് സിംഗ് എന്നും ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു. യുവരാജിനെപ്പോലെ ബാറ്റ് ചെയ്യാനും തനിക്ക് ആഗ്രഹനുണ്ടായിരുന്നെന്നും ഗംഭീര്‍ പറഞ്ഞു.

40 ടെസ്റ്റുകളും 304 ഏകദിനങ്ങളും 58 ടി20 മത്സരങ്ങളും കളിച്ച യുവി ഇന്ത്യയുടെ 2007 ടി20 ലോകകപ്പിലും 2011 ഏകദിന വിജയങ്ങളിലും ശ്രദ്ധേയമായ പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്. 402 മത്സരങ്ങളില്‍ നിന്ന് 11788 അന്താരാഷ്ട്ര റണ്‍സുകളാണ് യുവരാജ് സിംഗ് നേടിയിട്ടുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍