UPDATES

കായികം

ഐപിഎലിലൂടെ തിരിച്ചു വരുമോ ഇന്ത്യയുടെ ഈ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ? തലയുടെ ഹെലികോപ്റ്റര്‍ ഷോട്ടും പഠിച്ചു യുവി

2017ലാണ് യുവി ഇന്ത്യക്കു വേണ്ടി അവസാനമായി കളിച്ചത്.

ഇന്ത്യന്‍ ടീമില്‍ ഒരു കാലത്ത് തന്റേതായ സ്ഥാനം ഉണ്ടായിരുന്ന താരമായിരുന്നു  സ്റ്റാര്‍ ഓള്‍റൗണ്ടറായ യുവരാജ് സിങ്. പിന്നീട് ദേശീയ ടീമില്‍ നിന്ന് സ്ഥാനം നഷ്ടപ്പെട്ട് പുറത്തു പോയ യുവി ഇപ്പോള്‍ തിരിച്ചു വരികയാണ്. ഇത്തവണ ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമാണ് താരം കളത്തിലിറങ്ങുന്നത്. മുംബൈ ഇന്ത്യന്‍സിലെ താരത്തിന്റെ പ്രകടനം ലോകകപ്പ് ടീമിലേക്കുള്ള പ്രവേശനം നിര്‍ണായകമാക്കിയേക്കാം. ഐപിഎലില്‍ തീപാറുന്ന പോരാട്ടത്തിന് തുനിഞ്ഞേക്കു
മെന്ന് താരം ട്വിറ്ററിലൂടെ നേരത്തെ അറിയിച്ചിരുന്നു.

ഇപ്പോള്‍ ഇന്ത്യയുടെ മുന്‍ നായകന്‍ എം.എസ് ധോണിയുടെ സ്‌പെഷല്‍ ഷോട്ടുകളും പഠിക്കുകയാണ് താരം. ലോകക്രിക്കറ്റില്‍ ഹെലികോപ്റ്റര്‍ ഷോട്ട് ശ്രദ്ധപിടിച്ചത് ധോണിയിലൂടെ ആയിരുന്നു. എന്നാല്‍ ധോണിയെപ്പോലെ മനോഹരമായി ഈ ഷോട്ട് കളിക്കാന്‍ ഇതുവരെ മറ്റാര്‍ക്കും സാധിച്ചിട്ടില്ലെന്നതാണ് സത്യം. യുവി ഹെലികോപ്റ്റര്‍ ഷോട്ട് പരിശീലിക്കുന്നതായുള്ള വാര്‍ത്തയാണ് ഇപ്പോള്‍ ക്രിക്കറ്റിലെ മറ്റൊരു വിശേഷം. ഇത് തെളിയിക്കും വിധം താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ പങ്ക് വയ്ക്കുന്നുണ്ട്. ഇടംകൈയന്‍ സ്പിന്നര്‍ക്കെതിരേ ഈ ഷോട്ട് അദ്ദേഹം മനോഹരമായി കളിക്കുകയും ചെയ്തു. ബാറ്റിങില്‍ മാത്രമല്ല ഫിറ്റ്നസ് കൂടുതല്‍ മെച്ചപ്പെടുത്താനും കഠിനാധ്വാനമാണ് യുവി നടത്തുന്നത്.

2017ലാണ് യുവി ഇന്ത്യക്കു വേണ്ടി അവസാനമായി കളിച്ചത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലായിരുന്നു ഇത്. എന്നാല്‍ മോശം പ്രകടനത്തെ തുടര്‍ന്ന് അന്നു സ്ഥാനം നഷ്ടമായ യുവിക്ക് പിന്നീട് ടീമില്‍ മടങ്ങിയെത്താന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും 37 കാരനായ യുവി ഇപ്പോഴും ആത്മവിശ്വാസത്തില്‍ തന്നെയാണ്. ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവിന് യുവിക്കു മുന്നിലുള്ള അവസാന അവസരമാണ് ഐപിഎല്‍. മുന്‍ ചാംപ്യന്‍മാരായ മുംബൈയെ ഇത്തവണ കിരീടത്തിലേക്കു നയിക്കാന്‍ സഹായിച്ചാല്‍ യുവിയുടെ മടങ്ങിവരവിന് അവസരമൊരുങ്ങിയേക്കും.

സീസണില്‍ മുംബൈക്കു വേണ്ടി കൂടുതല്‍ മല്‍സരങ്ങളില്‍ പ്ലെയിങ് ഇലവനില്‍ യുവിക്ക് അവസരം ലഭിച്ചേക്കും. കഴിഞ്ഞ സീസണില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനൊപ്പമായിരുന്നു അദ്ദേഹം. എന്നാല്‍ മോശം പ്രകടനത്തെ തുടര്‍ന്നു സീസണിനു ശേഷം യുവിയെ പഞ്ചാബ് ഒഴിവാക്കുകയായിരുന്നു. അതുകൊണ്ട് തന്നെ യുവിക്ക് ഇത്തവണ നിര്‍ണായകം തന്നെയാണ്. മുംബൈക്കു വേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ കഠിന പരിശീലനമാണ് യുവി നടത്തുന്നത്. ഐപിഎല്ലിനു മുന്നോടിയായി സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ പഞ്ചാബ് ടീമിനായും കളിച്ചു കൊണ്ടിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍