UPDATES

കായികം

ഐപിഎല്‍ താര ലേലത്തില്‍ യുവിയെ അപമാനിച്ചുവെന്ന് ഗൗതം ഗംഭീര്‍

ഈ സീസണില്‍ മുംബൈക്ക് വേണ്ടി ഇറങ്ങിയ ആദ്യ മത്സരത്തില്‍ തന്നെ അര്‍ധശതകം നേടിയിരുന്നു താരം.

ഐപിഎല്‍ സീസസണിന് മുന്നോടിയായി നടന്ന താരലേലത്തില്‍  യുവരാജ് സിംഗ് അപമാനിക്കപ്പെട്ടെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ലേലത്തിന്റെ യുവിയുടെ യോഗ്യതയ്ക്കനുസരിച്ചുള്ള ബഹുമാനമോ, വിലയോ താരത്തിന് ലഭിച്ചില്ല. കിംഗ്‌സ് ഇലവന്‍ പഞ്ചാബിലെ ഐക്കണ്‍ പ്ലെയര്‍ താരമായിരുന്നു യുവ്‌രാജ് സിംഗ്. ഐപിഎല്‍ ചരിത്രത്തില്‍ നിരവധി ടീമുകള്‍ക്കു വേണ്ടി കളിച്ചിട്ടുള്ള താരത്തിനെ അപമാനിച്ചത് വളരെ നിരാശാജനകമായ കാര്യമാണെന്നും ഗംഭീര്‍ പറയുന്നു. നവ്ഭാരത് ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗംഭീര്‍ ഇക്കാര്യം പറഞ്ഞത്.

‘യുവരാജിന് അല്പം പോലും ബഹുമാനമോ, അര്‍ഹിക്കുന്ന പണമോ ലേലത്തില്‍ നിന്ന് ലഭിച്ചില്ല. വളരെ കുറവ് പണമാണ് അദ്ദേഹത്തിന് ലേലത്തില്‍ കിട്ടിയത്. അതേ സമയം താരലേലത്തിന്റെ ആദ്യ ഘട്ടത്തില്‍ ആവശ്യക്കാരില്ലാതിരുന്നതിനാല്‍ യുവി വില്‍ക്കപ്പെടാതെ പോയിരുന്നു. ആദ്യ ഘട്ട ലേലത്തില്‍ വില്‍ക്കപ്പെടാതെ പോയ താരങ്ങളെ രണ്ടാംഘട്ടത്തില്‍വീണ്ടും പരിഗണിച്ചപ്പോള്‍ മുംബൈ ഇന്ത്യന്‍സ് യുവിയെ സ്വന്തമാക്കുകയായിരുന്നു. ഐപിഎല്‍ ലേലങ്ങളില്‍ വന്‍ തുക മാത്രം കണ്ട് ശീലിച്ച യുവിയെ അടിസ്ഥാന വിലയായ ഒരു കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്.

2016 ല്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദില്‍ കളിച്ച് ഐപിഎല്‍ ടൂര്‍ണമെന്റ് ജയം നേടികൊടുത്ത താരമാണ് യുവി. ഐപിഎലില്‍ രണ്ട് ഹാട്രിക് താരത്തിനുണ്ട്. ഈ സീസണില്‍ മുംബൈക്ക് വേണ്ടി ഇറങ്ങിയ ആദ്യ മത്സരത്തില്‍ തന്നെ അര്‍ധശതകം നേടിയിരുന്നു താരം. എന്നാല്‍ ശേഷമുള്ള മത്സരങ്ങളിലെ നിറം മങ്ങിയ പ്രകടനത്തെ തുടര്‍ന്ന് ബെഞ്ചിലേക്ക് മടങ്ങുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍