UPDATES

കായികം

യുവിയിലെ പ്രതിഭയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ല; ഈ സിക്‌സര്‍ അതിന് തെളിവാണ്

ഐ.പി.എല്‍ പുതിയ സീസണില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടിയാണ് യുവി കളിക്കാനിറങ്ങുന്നത്.

ലോകക്രിക്കറ്റില്‍ എക്കാലത്തും ആരാധക ശ്രദ്ധ പിടിച്ച് പറ്റിയ താരമാണ്  ഇന്ത്യന്‍ താരം യുവരാജ് സിങ്. ബാറ്റിംഗിലെ തന്റെ അസാമാന്യ കഴിവും ക്ലാസും താരത്തിന് ഏറെ ആരാധകരെ ഉണ്ടാക്കി. നിലവിലെ ഇന്ത്യന്‍ ടീമില്‍ യുവരാജ് സിങിന് സ്ഥാനമില്ലെങ്കില്‍ ക്രിക്കറ്റിലെ പോരാട്ട വീര്യത്തിന്റെ പ്രതീകമായാണ് എക്കാലത്തും യുവിയെ വിലയിരുത്താറുള്ളത്. കളത്തിനകത്തും പുറത്തും അത് അങ്ങനെത്തന്നെ. അര്‍ബുദത്തെ ഇച്ഛാശക്തി കൊണ്ട് തോല്‍പ്പിച്ച് തിരിച്ചെത്തി സെഞ്ച്വറിയടിച്ച് ആഘോഷിച്ച പ്രതിഭ. 37കാരനായ താരം കളിക്കാനിറങ്ങുന്നത് ആരാധകര്‍ക്ക് ആവേശമാണ്. 2007 ടി20 ലോകകപ്പിനിടെ ഇംഗ്ലണ്ടിന്റെ സ്റ്റുവാര്‍ട്ട് ബോര്‍ഡിനെ യുവി തുടര്‍ച്ചയായി ആറു തവണ സിക്‌സറിന് പറത്തിയത് ഇന്നും ആര്‍ക്കും മറക്കാനാവില്ല. ഇപ്പോഴിതാ യുവരാജിന്റെ ഒരു സിക്‌സര്‍ ആഘോഷമാക്കുകയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകര്‍.

മാലിയില്‍ മാലിദ്വീപ് ക്രിക്കറ്റ് ടീമിനെതിരെ എയര്‍ ഇന്ത്യക്കായി യുവി പറത്തിയ ഈ ഷോട്ട് പ്രായമേറിയിട്ടും തന്റെ പ്രതിഭയ്ക്ക് ഒരു കോട്ടവും വന്നിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു. ക്രിക്കറ്റിന്റെ സൗന്ദര്യശാസ്ത്രങ്ങളില്‍ അത്ഭുതമെന്ന് വിശേഷിപ്പിക്കപ്പെടുന്ന റിവേര്‍സ് സ്വീപ്പ് ഷോട്ടിലൂടെ പന്ത് അതിര്‍ത്തിക്ക് മുകളിലൂടെ പായിക്കുകയായിരുന്നു ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍. മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിയും വൈസ് പ്രസിഡന്റ് ഫൈസല്‍ നസീമും അണിനിരന്ന ടീമിനെതിരെയായിരുന്നു യുവിയുടെ തകര്‍പ്പന്‍ ബാറ്റിങ്.

2011 ലോക ചാമ്പ്യന്‍മാരായ ഇന്ത്യന്‍ ടീമില്‍ നിര്‍ണ്ണായക ശക്തിയായിരുന്ന യുവിക്ക്, പക്ഷേ പുതിയ സ്‌ക്വാഡില്‍ സ്ഥാനം ലഭിച്ചിരുന്നില്ല. വിന്‍ഡീസിനെതിരെ 2017 ജൂണിലാണ് താരം അവസാനമായി ഏകദിനം കളിക്കുന്നത്. അതേ വര്‍ഷം ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരെയാണ് അവസാന ടി20യും കളിച്ചത്. ഐ.പി.എല്‍ പുതിയ സീസണില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടിയാണ് യുവി കളിക്കാനിറങ്ങുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍