UPDATES

ട്രെന്‍ഡിങ്ങ്

ക്രിക്കറ്റ് കൂടാതെ മറ്റൊരു സ്പോര്‍ട്സ് ഇനത്തിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട് ഈ താരം

അണ്ടര്‍ 19 ക്രിക്കറ്റില്‍ ഹിമാചല്‍ പ്രദേശിനെതിരെ നിര്‍ണായക പ്രകടനം കാഴ്ചവെച്ചതോടെയാണ് ചാഹല്‍ ക്രിക്കറ്റില്‍ കളം പിടിക്കുന്നത്.

ലോകക്രിക്കറ്റില്‍ ഇന്ത്യയുടെ യുസ്വേന്ദ്ര ചാഹലിനെ പോലെ മറ്റൊരു താരമുണ്ടാകില്ലെന്നു തന്നെ പറയാം. ക്രിക്കറ്റിനെ കൂടാതെ ഇന്ത്യയെ പ്രതിനിധീകരിച്ച് മറ്റൊരു മത്സര ഇനത്തിലും ചാഹല്‍ പങ്കെടുത്തിട്ടുണ്ട്. ഗ്രീസില്‍ നടന്ന അണ്ടര്‍-12 ലോക യൂത്ത് ചാമ്പ്യന്‍ഷിപ്പിലും ചാഹല്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ചു. ലോകകപ്പ് ടീമില്‍ അംഗമായിട്ടുള്ള ചാഹല്‍ ഇന്ത്യയുടെ സ്പിന്‍ നിരയ്ക്ക് കരുത്തു പകരുന്നു.

1990 ജൂലായ് 23ന് ഹരിയാനയിലെ ജിന്‍ഡില്‍ ജനിച്ച യൂസ്വേന്ദ്ര ചാഹല്‍ ഏഴാം വയസ്സുമുതലാണ് ചെസ് കളിച്ചുതുടങ്ങിയത്. സ്‌കൂള്‍ കാലത്ത് ചെസ്സ് കളിച്ചു വളര്‍ന്ന ചാഹല്‍ 2002 ല്‍ കൊല്‍ക്കത്തയില്‍  അണ്ടര്‍ 11 ചാമ്പ്യനായി. ശേഷം അടുത്ത വര്‍ഷം ഗ്രീസില്‍ നടന്ന അണ്ടര്‍-12 ലോക യൂത്ത് ചാമ്പ്യന്‍ഷിപ്പിലും കോഴിക്കോട് നടന്ന ഏഷ്യന്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പിലും ഈ ഹരിയാനക്കാരന്‍ ഇന്ത്യക്കായി കരുക്കള്‍ നീക്കി. തുടര്‍ന്നങ്ങോട്ട് സ്‌പോണ്‍സറെ കിട്ടാതായതോടെയാണ് ചെസ് ബോര്‍ഡിലെ കളങ്ങള്‍ വിട്ട് ക്രിക്കറ്റിന്റെ കളത്തിലേക്ക് ചാഹല്‍ എത്തിയത്.

 

അണ്ടര്‍ 19 ക്രിക്കറ്റില്‍ ഹിമാചല്‍ പ്രദേശിനെതിരെ നിര്‍ണായക പ്രകടനം കാഴ്ചവെച്ചതോടെയാണ് ചാഹല്‍ ക്രിക്കറ്റില്‍ കളം പിടിക്കുന്നത്. 2009 കുച് ബിഹാര്‍ ട്രോഫിയില്‍ ഹരിയാനയ്ക്ക് വേണ്ടി 34 വിക്കറ്റുകളാണ് ഈ ലെഗ്സ്പിന്നര്‍ വീഴ്ത്തിയത്. 2013 ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ബാംഗ്ലൂരിനെതിരെ ഒമ്പതു റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് നേടി ചാഹല്‍ മുംബൈയുടെ വിജയത്തില്‍ നിര്‍ണായകമായി. 2014ല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിലെത്തിയതോടെയാണ് ചാഹലിന്റെ തലവര തെളിയുന്നത്. ബാംഗ്ലൂര്‍ ബൗളിങ് കോച്ചായ ഡാനിയല്‍ വെട്ടോറിയോടൊപ്പമുള്ള പരിശീലനം ചാഹലിന് പുതിയ ഊര്‍ജം പകര്‍ന്നു. 2016ല്‍ ഇന്ത്യക്കായി അരങ്ങേറിയ ചാഹല്‍ ടീമീനായി ഇതുവരെ 41 ഏകദിനങ്ങളില്‍ നിന്ന് 72 വിക്കറ്റും 31 ടി 20കളില്‍ നിന്ന് 42 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. മധ്യ ഓവറുകളില്‍ നിര്‍ണ്ണായക വിക്കറ്റുകള്‍ വീഴ്ത്തുന്ന ചാഹലിന്റെ സാന്നിധ്യം ലോകകപ്പില്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാണ്.

‘ചെസില്‍ നിന്ന് പിന്‍മാറിയ ശേഷം ക്രിക്കറ്റില്‍ പൂര്‍ണമായും ശ്രദ്ധ പതിപ്പിക്കാന്‍ കഴിഞ്ഞതായും അത് തന്നെ ആയിരുന്നു തന്റെ നിയോഗമെന്നും ചാഹല്‍ ദി ഹിന്ദുവിനോട് പറഞ്ഞു. ചെസ് ഉപേക്ഷിച്ചതില്‍ ഖേദവുമില്ല. ക്രിക്കറ്റും ചെസും ഒരുപോലെ കൊണ്ട് പോകാന്‍ കഴിയില്ലല്ലോ. എനിക്ക് ചെറിയൊരു താല്‍പര്യ കൂടുതല്‍ ക്രിക്കറ്റിനോടുണ്ടായിരുന്നു. അത് കൊണ്ട് ഈ മേഖല തിരഞ്ഞെടുത്തു. ഇപ്പോള്‍ ക്രിക്കറ്റില്‍ നന്നായി ശോഭിക്കാന്‍ കഴിയുന്നതായും താരം പറഞ്ഞു. കരിയറിന്റെ വളര്‍ച്ചയില്‍ ധോണി വഹിച്ച പങ്ക് വലുതാണ്. ഏകദനിത്തില്‍ പത്താമത്തെയും ഒമ്പതാമത്തെയും ഓവറുകളില്‍ പന്തെറിയാന്‍ അദ്ദേഹം അവസരം നല്‍കി. ബാറ്റ്‌സ്മാനെയും പിച്ചിനെയും നന്നായി മനസിലാക്കാന്‍ അദ്ദേഹത്തിന് കഴിയുന്നു. മധ്യ ഓവറുകളില്‍ പ്രതികൂല സാഹചര്യങ്ങളിലും കോഹ് ലി തനിക്ക് പന്ത് നല്‍കുന്നതായും ചാഹല്‍ പറഞ്ഞു.

ഇടതുപക്ഷത്തിന് എന്ത് പുതിയ അജണ്ടയാണുള്ളത്? ശബരിമല-നവോത്ഥാനത്തില്‍ മുഖ്യമന്ത്രിയെ വരെ അവര്‍ തോല്‍പ്പിച്ചു: സണ്ണി എം. കപിക്കാട് സംസാരിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍