UPDATES

കായികം

82 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകക്രിക്കറ്റില്‍ ചരിത്രം തിരുത്തി വിന്‍ഡീസ് താരം; ഡോണ്‍ ബ്രാഡ്മാനൊപ്പമെത്തി ജെയ്‌സണ്‍ ഹോള്‍ഡര്‍

ഒന്നാം ഇന്നിങ്‌സില്‍ 77 ന് പുറത്തായ ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിങ്‌സില്‍ 246 റണ്‍സിനാണ് വിന്‍ഡീസ് പുറത്താക്കിയത്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി നേട്ടത്തിലൂടെ സാക്ഷാല്‍ സര്‍ ഡോണ്‍ ബ്രാഡ്മാനൊപ്പമെത്തിയിരിക്കുകയാണ് ജെയ്‌സണ്‍ ഹോള്‍ഡര്‍. ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ രണ്ടാം ഇന്നിങ്സില്‍ ആറാമതോ അതില്‍ താഴെയോ ഇറങ്ങി ഡബിള്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് ഹോള്‍ഡര്‍ നേടിയത്. മുമ്പ് ഈ നേട്ടം കൈവരിച്ചത് ബ്രാഡ്മാന്‍ മാത്രമാണ്.

1937 ല്‍ ഇംഗ്ലണ്ടിനെതിരെ തന്നെയായിരുന്നു ബ്രാഡ്മാന്‍ ഈ നേട്ടം കൈവരിച്ചത്. 237 റണ്‍സായിരുന്നു അന്ന് ബ്രാഡ്മാന്‍ നേടിയത്. ഇതോടെ ഇന്ത്യന്‍ താരം രവിന്ദ്ര ജഡേജയേയും ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസനേയും പിന്തള്ളി ടെസ്റ്റ് ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ഹോള്‍ഡര്‍ ഒന്നാമതെത്തി.

ഇംഗ്ലണ്ടിനെതിരെ ടെസറ്റില്‍ 381 റണ്‍സിന്റെ വിജയമാണ് വിഡീസ് പട നേടിയത്. 202 റണ്‍സുമായി മുന്നില്‍ നിന്നു നയിച്ച നായകന്‍ ജെയ്സണ്‍ ഹോള്‍ഡറാണ് വിന്‍ഡീസിന്റെ വിജയ ശില്‍പ്പി. 628 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു വിന്‍ഡീസ് ജോ റൂട്ടിനും സംഘത്തിനും മുന്നിലുയര്‍ത്തിയത്. ഒന്നാം ഇന്നിങ്‌സില്‍ 77 ന് പുറത്തായ ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിങ്‌സില്‍ 246 റണ്‍സിനാണ് വിന്‍ഡീസ് പുറത്താക്കിയത്.

കളി തീരാന്‍ ഒരു ദിവസത്തിലധികം  ബാക്കിയുള്ളപ്പോഴാണ് വിന്‍ഡീസ് വിജയക്കൊടി പാറിച്ചത്. ഇന്ത്യക്കെതിരായ പരമ്ബര വിജയത്തിന്റെ ആത്മവിശ്വാസത്തിലെത്തിയ ഇംഗ്ലണ്ട് പക്ഷെ തകര്‍ന്നടിയുകയായിരുന്നു. ഇംഗ്ലണ്ട് നിരയില്‍ 84 റണ്‍സെടുത്ത റോറി ബേണ്‍സ് മാത്രമാണ് ചെറുത്തു നിന്നത്.

ഡബിള്‍ സെഞ്ചുറിയുമായി മുന്നില്‍ നിന്നു നയിച്ച ഹോള്‍ഡറാണ് കളിയിലെ താരം. 202 റണ്‍സ് നേടിയാണ് ഹോള്‍ഡര്‍ ചരിത്രം കുറിച്ചത്. 628 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് മുന്നില്‍ വിന്‍ഡീസ് ഉയര്‍ത്തിയ വിജയലക്ഷ്യം. എന്നാല്‍ ചേസിന്റെ മികച്ച ബോളിങ്ങും ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞു.

60 റണ്‍സ് മാത്രം വിട്ടു കൊടുത്താണ് ചേസ് എട്ട് വിക്കറ്റ് വീഴ്ത്തിയത്. രണ്ടാം ഇന്നിങ്‌സില്‍ ഹോള്‍ഡറും ഡൗറിച്ചും ചേര്‍ന്നാണ് വിന്‍ഡീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഡൗറിച്ച് 116 റണ്‍സെടുത്തിരുന്നു. ഇരുവരും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ 295 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍