UPDATES

കായികം

പ്രിഥ്വി, സച്ചിന്റെയും സെവാഗിന്റെയും നിഴലാണെന്ന് ശാസ്ത്രി; വീരുവുമായി താരതമ്യം ചെയ്യാനാവില്ലെന്ന് ഗാംഗുലി

ബാറ്റിംഗ് മികവ് കണ്ട് മുന്‍ താരങ്ങളില്‍ പലരും പ്രിഥ്വിയെ സച്ചിനോടും സെവാഗിനോടുമൊക്കെയാണ് ഉപമിക്കുന്നത്.

രാജ്കോട്ടിലെ മൈതാനത്ത് ഇന്ത്യയുടെ യുവതാരം പ്രിഥ്വി ഷായുടെ നേട്ടം ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ അടയാളപ്പെടുത്തി വെയ്ക്കാവുന്നതാണ്വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ച്വറി നേട്ടത്തോടെ ലോക ക്രിക്കറ്റിലേക്കുള്ള അരങ്ങേറ്റം അറിയിച്ചിരിക്കുകയാണ് ഷാ. ബാറ്റിംഗ് മികവ് കണ്ട് മുന്‍ താരങ്ങളില്‍ പലരും പ്രിഥ്വിയെ സച്ചിനോടും സെവാഗിനോടുമൊക്കെയാണ് ഉപമിക്കുന്നത്.

ഇതിനെ അനുകൂലിച്ചും വിമര്‍ശിച്ചും രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മുന്‍ താരങ്ങള്‍. വിരേന്ദര്‍ സെവാഗുമായി പ്രിഥ്വിയെ താരതമ്യപ്പെടുത്താന്‍ സാധിക്കില്ലെന്നാണ് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി പറയുന്നത്. എന്നാല്‍ പ്രിഥ്വി സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും സെവാഗിന്റെയും നിഴലാണെന്നാണ് മുന്‍ താരവും നിലവിലെ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി പറയുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ ഏറ്റവും കുടുതല്‍ ശ്രദ്ധ നേടിയത് രവിശാസ്ത്രിയുടെ അഭിപ്രായമായിരുന്നു.

സെവാഗുമായി പ്രിഥ്വിയെ താരതമ്യപ്പെടുത്തുന്ന ആരാധകരോട് യോജിക്കാനാകില്ലെന്നാണ് ഗാംഗുലിയുടെ അഭിപ്രായം. സെവാഗ് ശരിക്കും ജീനിയസ് താരമാണ്. ലോകത്തിലെവിടെ പോയാലും മികവ് തെളിയിച്ചിരുന്ന താരമാണ് സെവാഗ്. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, സൗത്താഫ്രിക്ക എന്നിവിടങ്ങളിലും മികച്ച റണ്‍നേടാന്‍ സേവാഗിനായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോള്‍ പ്രിഥ്വിയെയും സെവാഗിനെയും താരതമ്യപ്പെടുത്താന്‍ സാധിക്കില്ലെന്നും ഗാംഗുലി പറയുന്നു.

പ്രിഥ്വിയ്ക്ക് ഇന്നലെ മികച്ച ദിവസമായിരുന്നു അതുകൊണ്ട് തന്നെ അനായസമായി സെഞ്ച്വറി നേടാനായി. രഞ്ജിയിലും, ദുലീപ് ട്രോഫിയിലും അരങ്ങേറ്റ മത്സരത്തില്‍ താരം സെഞ്ച്വറി നേടിയിട്ടുണ്ട്്. ഈ പ്രകടനങ്ങളെല്ലാം അസാധാരണം തന്നെയാണെന്നും ഗാംഗുലി സമ്മതിക്കുന്നു. ഇന്ത്യക്കായി നിരവധി മത്സരങ്ങളില്‍ ഷായ്ക്ക് കളിക്കാനാകും. ഷായ്ക്കറിയാവുന്ന കളി മാത്രമാണ് പ്രിഥ്വി ഇന്നലെ കളിച്ചത്. പരീക്ഷണങ്ങള്‍ക്ക് അദ്ദേഹം തയാറായില്ല.

സ്വതസിദ്ധമായ ശൈലിയിലെ പ്രിഥ്വിയുടെ ബാറ്റിംഗാണ് തന്നെ അത്ഭുതപ്പെടുത്തുന്നത്. ഇനിയും ഒത്തിരിയേറെ ദൂരങ്ങള്‍ പ്രിഥ്വിക്ക് സഞ്ചരിക്കാനുണ്ട്്. അടുത്തു നടക്കുന്ന ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഷായും ഉണ്ടാകും അവിടെയും മികവുറ്റ പ്രകടനം കാഴ്ച വെയ്ക്കാന്‍ താരത്തിന് കഴിയുമെന്നും ഗാംഗുലി പറഞ്ഞു.

സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത പ്രിഥ്വി ഷാ എന്ന അത്ഭുത താരം

അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറി നേടിയ ഈ പ്രിഥ്വി ഷാ, ‘വന്‍മതില്‍’ വളര്‍ത്തിയ പയ്യനാണ്!

സമ്മര്‍ദങ്ങളില്ലാതെ മികവോടെ കളിക്കുന്നു ഇതാണ് പ്രിഥ്വിയുടെ ശക്തി; ആശംസകളുമായി സച്ചിനെത്തി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍