UPDATES

കായികം

ഇന്ത്യയ്ക്കെതിരെ ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച; നാല് വിക്കറ്റ് നഷ്ടം

55 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ ശ്രീലങ്കയ്ക്ക് നഷ്ടമായി.

ഇന്ത്യയ്ക്കെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. 55 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ ശ്രീലങ്കയ്ക്ക് നഷ്ടമായി. സ്‌കോര്‍ 17 ല്‍ നില്‍ക്കെ ക്യാപ്റ്റന്‍ ദിമുത് കരുണരത്നെ(10)ന്റെ വിക്കറ്റും സ്‌കോര്‍ 40 ല്‍ നില്‍ക്കെ കുശാല്‍ പെരേര(18) എന്നിവരുടെ വിക്കറ്റുകളും നഷ്ടമായി. ഇരുവരുടെയും വിക്കറ്റ് നേട്ടം ജസ്പ്രീത് ബുമ്രയ്ക്കായിരുന്നു.

പിന്നീട് 53 റണ്‍സില്‍ നില്‍ക്കെ ലങ്കയുടെ മൂന്നാം വിക്കറ്റും നഷ്ടമായി. ഹാര്‍ദ്ദീക് പാണ്ഡ്യക്കായിരുന്നു വിക്കറ്റ്. മൂന്ന് റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസാണ് പുറത്തായത്. പിന്നീട് സ്‌കോര്‍ 55 ല്‍ നില്‍ക്കെ അവിഷ്‌ക ഫെര്‍ണാണ്ടോയുടെ വിക്കറ്റും നഷ്ടമായി 20 റണ്‍സെടുത്ത താരത്തെ ജഡേജയുടെ ഓവറില്‍ സ്്റ്റംപിങിലൂടെ ധോണിയാണ് പുറത്താക്കിയത്. ഇപ്പോള്‍ 14 ഓവറില്‍ 4 വിക്ക്റ്റ് നഷ്ടത്തില്‍ 61 റണ്‍സ് എന്ന നിലയിലാണ് ശ്രീലങ്ക.

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍