UPDATES

കായികം

സച്ചിനും ഹെയ്ഡനും ഒപ്പം; ഷാക്കിബ് അല്‍ ഹസന് അപൂര്‍വ നേട്ടം

ഈ ലോകകപ്പില്‍ കളിച്ച എട്ടു മത്സരങ്ങളില്‍ നിന്ന് രണ്ടു സെഞ്ചുറിയും അഞ്ച് അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടെ 606 റണ്‍സ് ഷാക്കിബ് നേടിയിട്ടുണ്ട്.

ഈ ലോകകപ്പില്‍ മികച്ച ഓള്‍റൗണ്ടര്‍ ആരെന്ന് ചോദിച്ചാല്‍ ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസന്റെ പേരാകും ആരാധാര്‍ പറയുന്നത്. ഇന്നലെ പാകിസ്താനെതിരേ നടന്ന മത്സരത്തില്‍ അര്‍ധ സെഞ്ചുറി തികച്ചതോടെ ഷാക്കിബിന്റെ ലോകകപ്പിലെ റണ്‍നേട്ടം 606 ആയി. ഒരു ലോകകപ്പ് എഡിഷനില്‍ 600 റണ്‍സും 10 വിക്കറ്റും നേടുന്ന ആദ്യ താരമെന്ന റെക്കോഡും ഷാക്കിബ് സ്വന്തമാക്കി.

എട്ട് മത്സരങ്ങളില്‍ നിന്നാണ് ഷാക്കിബ് നേട്ടം കൈവരിച്ചത്‌.  ഒരു ലോകകപ്പില്‍ 600 റണ്‍സ് പിന്നിടുന്ന മൂന്നാമത്തെ മാത്രം താരമാണ് ഷാക്കിബ്. സച്ചിന്‍ തെണ്ടുല്‍ക്കറും മാത്യു ഹെയ്ഡനും മാത്രമാണ് ഇതിനുമുന്‍പ് ഈ നേട്ടം സ്വന്തമാക്കിയവര്‍. സച്ചിന്‍ 2003 ലോകകപ്പില്‍ 11 മത്സരങ്ങളില്‍ 673 റണ്‍സ് നേടിയപ്പോള്‍ ഹെയ്ഡന്‍ 2007 എഡിഷനില്‍ 659 റണ്‍സ് കുറിച്ചു.

ഈ ലോകകപ്പില്‍ കളിച്ച എട്ടു മത്സരങ്ങളില്‍ നിന്ന് രണ്ടു സെഞ്ചുറിയും അഞ്ച് അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടെ 606 റണ്‍സ് ഷാക്കിബ് നേടിയിട്ടുണ്ട്. 86.57 റണ്‍സാണ് ശരാശരി. 96.03 സ്ട്രൈക്ക് റേറ്റിലാണ് ബംഗ്ലാ താരം ഈ റണ്‍സടിച്ചുകൂട്ടിയത്. ബാറ്റിങ്ങില്‍ മാത്രമല്ല ബൗളിങ്ങിലും ഷാക്കിബ് തിളങ്ങി. 11 വിക്കറ്റുകളാണ് ഇതുവരെയുള്ള സമ്പാദ്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍