UPDATES

കായികം

ഞാന്‍ ഗ്രൗണ്ടില്‍ കളിക്കുന്നത് എന്റെ മക്കള്‍ കാണണം; ശ്രീശാന്ത്

ബിസിസിഐ തീരുമാനം വലിയ അനുഗ്രവും അവസരവുമാണെന്നും വീണ്ടും ഇന്ത്യന്‍ ടീമില്‍ കളിക്കാനാവുമെന്ന് ഉറച്ച പ്രതീക്ഷയുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു.

ദേശീയ ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ കഴിയുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച്  എസ് ശ്രീശാന്ത്. ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് താരത്തിന്റെ ആജീവനാന്ത വിലക്ക് ഏഴ് വര്‍ഷമായി കുറച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു ശ്രീശാന്ത്. അടുത്ത വര്‍ഷം സെപ്റ്റംബറിന് ശേഷം ബിസിസിഐക്ക് കീഴിലുള്ള ഏത് മത്സരങ്ങളിലും പങ്കെടുക്കാന്‍ ശ്രീശാന്തിന് സാധിക്കും. അടുത്തവര്‍ഷം സെപ്റ്റംബറോടെ ക്രിക്കറ്റ് ലോകത്തേക്കു മടങ്ങിവരാനും മുപ്പത്തിയാറുകാരന്‍ ശ്രീശാന്തിനു സാധിക്കും.

ബിസിസിഐ തീരുമാനം വലിയ അനുഗ്രവും അവസരവുമാണെന്നും വീണ്ടും ഇന്ത്യന്‍ ടീമില്‍ കളിക്കാനാവുമെന്ന് ഉറച്ച പ്രതീക്ഷയുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിലാണ് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത്. ഞാന്‍ ഗ്രൗണ്ടില്‍ കളിക്കുന്നത് എന്റെ മക്കള്‍ കാണണമെന്നതു വലിയ ആഗ്രഹമാണ്. ഇതുവരെ സംഭവിച്ചതിനു പിന്നിലാര് എന്ന് ആലോചിക്കാനും പ്രതികാരം ചെയ്യാനുമൊന്നുമില്ല. കഴിഞ്ഞതൊക്കെ വലിയ അനുഭവങ്ങളാണ്. ഒരു വര്‍ഷത്തിനപ്പുറം മുന്നിലുള്ള അവസരങ്ങള്‍ ലക്ഷ്യമാക്കി മുന്നേറുക എന്നതു മാത്രമാണിപ്പോള്‍ മനസ്സില്‍ ശ്രീശാന്ത് പറഞ്ഞു.

വിലക്ക് അവസാനിച്ചതില്‍ വളരെയധികം സന്തോഷം ഉണ്ട്. തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കെല്ലാം നന്ദി പറയുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിച്ചിരിക്കുന്നു. ഇപ്പോള്‍ തനിക്ക് 36 വയസ്സ് ആയെന്നും അടുത്ത വര്‍ഷം തനിക്ക് 37 വയസ്സവും. ടെസ്റ്റില്‍ തനിക്ക് 87 വിക്കറ്റുകള്‍ ഉണ്ട്. ടെസ്റ്റില്‍ 100 വിക്കറ്റ് തികച്ച് കരിയര്‍ അവസാനിപ്പിക്കണമെന്നാണ് ആഗ്രഹം. തനിക്ക് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്താന്‍ സാധിക്കുമെന്നാണ് കരുതുന്നത്. തനിക്ക് വിരാട് കോഹ്ലിക്ക് കീഴില്‍ കളിക്കുകയും വേണം” ശ്രീശാന്ത് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍