UPDATES

കായികം

‘ഇതൊന്നും കാണാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല’; പിതാവിന്റെ ഒര്‍മ്മകളില്‍ പൊട്ടിക്കരഞ്ഞ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

റൊണാള്‍ഡോയുടെ മികവിനെക്കുറിച്ച് അവൈയ്റോ പറയുന്നതാണ് വീഡിയോയിലുള്ളത്.

അഭിമുഖത്തിനിടെ പിതാവ് ജോസ് ഡിനിസ് അവൈയ്റോയുടെ വീഡിയോ ദൃശ്യം കണ്ട് പൊട്ടിക്കരയുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. പിയേഴ്സ് മോര്‍ഗനുമായുള്ള ടെലിവിഷന്‍ അഭിമുഖത്തിനിടെയാണ് ക്രിസ്റ്റിയാനോയുടെ മരിച്ചുപോയ പിതാവ് ജോസ് ഡിനിസ് അവൈയ്റോയുടെ വീഡിയോ ദൃശ്യം കാണിച്ചത്.

റൊണാള്‍ഡോയുടെ മികവിനെക്കുറിച്ച് അവൈയ്റോ പറയുന്നതാണ് വീഡിയോയിലുള്ളത്. ഇത് കണ്ടതോടെ ഇതൊരിക്കലും താന്‍ കണ്ടിട്ടില്ലെന്ന് പറഞ്ഞ് റൊണാള്‍ഡോ കരയുകയായിരുന്നു. എന്തിനാണ് ഇത്ര വികാരാധീനനാവുന്നതെന്ന് പിയേഴ്സ് മോര്‍ഗന്‍ ചോദിച്ചപ്പോള്‍ തന്റെ വളര്‍ച്ച കാണാന്‍ പിതാവിന് കഴിയാതെ പോയി എന്ന് റൊണാള്‍ഡോ പറഞ്ഞു. എന്റെ അമ്മയും സഹോദരങ്ങളുമെല്ലാം ഞാന്‍ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളറാവുന്നത് കണ്ടവരാണ്. എന്തിന് എന്റെ മകന്‍ പോലും. പക്ഷെ എന്റെ പിതാവിന് ഞാന്‍ ലോകത്തിലെ ഒന്നാം നമ്പര്‍ ഫുട്ബോളറാവുന്നതോ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങുന്നതോ കാണാനുള്ള ഭാഗ്യമുണ്ടായില്ല-കണ്ണീരണിഞ്ഞ് റൊണാള്‍ഡോ പറഞ്ഞു

2005ല്‍ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായിരുന്നപ്പോഴാണ് പിതാവ് മരിച്ചത്. ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ വിയ്യാറയലിനെ നേരിടാനിറങ്ങും മുമ്പായിരുന്നു ലണ്ടനിലെ ആശുപത്രിയില്‍വെച്ച് പിതാവിന്റെ മരണം. ഓള്‍ഡ് ട്രാഫോര്‍ഡിലെ ഫെര്‍ഗൂസന്റെ മാര്‍ഗനിര്‍ദേശപ്രകാരം, റൊണാള്‍ഡോ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളായി ഉയര്‍ന്നു, 2007-09 നും 2008 ചാമ്പ്യന്‍സ് ലീഗിനും ഇടയില്‍ തുടര്‍ച്ചയായി മൂന്ന് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍ നേടാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സഹായിച്ചു.

നിലവില്‍ സെറി എ സൈഡ് യുവന്റസിനായി കളിക്കുന്ന റൊണാള്‍ഡോ, എക്കാലത്തെയും മികച്ച കളിക്കാരിലൊരാളാണ്. കണക്കാക്കപ്പെടുന്നു, കൂടാതെ അഞ്ച് ബാലണ്‍ ഡി ഓര്‍ അവാര്‍ഡുകള്‍ നേടുന്ന യൂറോപ്യന്‍ താരമെന്ന നേട്ടവും താരം നേടി. ആറ് ലീഗ് കിരീടങ്ങള്‍, അഞ്ച് യുവേഫ ചാമ്പ്യന്‍സ് ലീഗുകള്‍, ഒരു യുവേഫ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ്, ഒരു യുവേഫ നേഷന്‍സ് ലീഗ് എന്നിവയുള്‍പ്പെടെ 29 ട്രോഫികള്‍ അദ്ദേഹം നേടിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍