UPDATES

കായികം

‘കൈയ്യില്‍ പണമില്ലാഞ്ഞപ്പോള്‍ അവര്‍ ഭക്ഷണം നല്‍കി’; കുട്ടിക്കാലത്ത് പട്ടിണി മാറ്റിയ സ്ത്രീയെ തേടി റൊണാള്‍ഡോ

മാക്‌ഡൊണാള്‍ഡ് ജീവനക്കാരായ മൂന്നുപേരാണ് തനിക്ക് ഭക്ഷണം നല്‍കിയിരുന്നതെന്ന് റൊണാള്‍ഡോ പറഞ്ഞു.

പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ പട്ടിണി നിറഞ്ഞ ബാല്യകാലത്തേക്ക് കുറിച്ച് പറയുകയാണ്. കുട്ടിക്കാലത്ത് സൗജന്യമായി ഭക്ഷണം നല്‍കി സഹായിച്ച മക്‌ഡൊണാള്‍ഡ്‌സ് ജീവനക്കാരിയെയാണ് റൊണാള്‍ഡോ ഓര്‍ക്കുന്നത്. ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ പിയേഴ്‌സ് മോര്‍ഗന് നല്‍കിയ അഭിമുഖത്തിലാണ് റൊണാള്‍ഡോ ബാല്യകാലത്തെക്കുറിച്ച് മനസ് തുറന്നത്.

മാക്‌ഡൊണാള്‍ഡ് ജീവനക്കാരായ മൂന്നുപേരാണ് തനിക്ക് ഭക്ഷണം നല്‍കിയിരുന്നതെന്ന് റൊണാള്‍ഡോ പറഞ്ഞു. അതില്‍ ഒരാളുടെ പേര് എഡ്‌ന എന്നാണ്, മറ്റ് രണ്ടു പെണ്‍കുട്ടികളുടെ പേര് അറിയില്ല. അവരെ ഇപ്പോള്‍ കാണാന്‍ ആഗ്രഹമുണ്ടെന്നും കുറെ തിരഞ്ഞെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ലെന്നും റൊണാള്‍ഡോ പറഞ്ഞു. ‘എനിക്ക് 11-12 വയസുള്ളപ്പോഴാണ് അത്. കൈയ്യില്‍ പണമില്ല, എന്നാല്‍ നല്ല വിശപ്പായിരുന്നു. സ്റ്റേഡിയത്തിന് അടുത്ത് ഒരു മക്‌ഡൊണാള്‍ഡ്‌സ് ഉണ്ടായിരുന്നു. വാതിലില്‍ മുട്ടി, ബര്‍ഗര്‍ വല്ലതും ബാക്കിയിരിക്കുന്നുണ്ടോയെന്ന് തിരക്കി. അവര്‍ ബാക്കി വന്ന ബര്‍ഗര്‍ നല്‍കുമായിരുന്നു. ഈ അഭിമുഖത്തിലൂടെ അവരെ കണ്ടെത്താനായാല്‍ വലിയ സന്തോഷം. അവരെ ലിസ്ബനിലേക്ക് ക്ഷണിച്ച് അത്താഴവിരുന്ന് നല്‍കണം എന്നുണ്ടെനിക്ക്. അങ്ങനെയെന്തെങ്കിലും തിരിച്ച് അവര്‍ക്കുവേണ്ടി ചെയ്യണമെന്നുണ്ട്,” റൊണാള്‍ഡോ പറഞ്ഞു. അതേസമയം അഭിമുഖത്തിന് പിന്നാലെ രണ്ട് പെണ്‍കുട്ടികളില്‍ ഒരാളെ ഒരു പോര്‍ച്ചുഗീസ് റേഡിയോ കണ്ടെത്തി. പോളോ ലേക്ക എന്നാണ് ഇവരുടെ പേര്. റൊണാള്‍ഡോ പറഞ്ഞ കഥ സത്യമാണെന്നും എഡ്‌ന തന്റെ സുപ്പീരിയറായിരുന്നെന്നും അവര്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍