UPDATES

കായികം

ഇത് റെക്കോര്‍ഡ് നേട്ടം; പോര്‍ച്ചുഗലില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെ താരം

യുവന്റസിനൊപ്പം സീരി എ കിരീടം നേടിയ റൊണാള്‍ഡോ സീരി എയില്‍ 28 ഗോളുകളും അടിച്ചു

തുടര്‍ച്ചയായ നാലാം തവണയും പോര്‍ച്ചുഗല്‍ ഫുട്‌ബോളിലെ മികച്ച താരത്തിനുളള പുരസ്‌കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്. പത്താം തവണ നേട്ടം കൈവരിച്ചതോടെ താരം റെക്കോര്‍ഡ് നേട്ടത്തിലെത്തി. 2007 മുതല്‍ മികച്ച പുരസ്‌കാരത്തില്‍ ക്രിസ്റ്റ്യാനോയുടെ ആധിപത്യമാണ്. ഇക്കാലയളവില്‍ രണ്ട് തവണ മാത്രമാണ് പുരസ്‌കാരം മറ്റ് കളിക്കാര്‍ക്ക് ലഭിച്ചത്. 2010 ല്‍ സിമാവോയും 2014-ല്‍ പെപ്പെയും നേടി.

2015 മുതല്‍ ആരംഭിച്ച ക്വിനാസ് ഡെ ക്യൂറോ അവാര്‍ഡ് റൊണാള്‍ഡോയ്ക്കു മാത്രമാണ് നേടാന്‍ കഴിഞ്ഞത്. കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡ് വിട്ട് യുവന്റസിലേക്ക് റൊണാള്‍ഡോ ചേക്കേറിയിരുന്നു. യുവന്റസിനൊപ്പം സീരി എ കിരീടം നേടിയ റൊണാള്‍ഡോ സീരി എയില്‍ 28 ഗോളുകളും അടിച്ചു. പോര്‍ച്ചുഗല്‍ ദേശീയ ടീമിനൊപ്പം പ്രഥമ യുവേഫ നേഷന്‍സ് ലീഗ് കപ്പ് നേടാനും റൊണാള്‍ഡോക്ക് സാധിച്ചിരുന്നു.

അത്‌ലറ്റിക്കോ മഡ്രിഡിന്റെ ജാവോ ഫെലിക്സ്, മാഞ്ചെസ്റ്റര്‍ സിറ്റിയുടെ ബെര്‍ണാഡോ സില്‍വ, സ്പോര്‍ട്ടിങ് ലിസ്ബണിന്റെ ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവരെ പിന്തള്ളിയാണ് ക്രിസ്റ്റ്യാനോ ചരിത്രനേട്ടത്തിലെത്തിയത്. ബെന്‍ഫികയുടെ ബ്രൂണോ ലാഞ്ച് മികച്ച പോര്‍ച്ചുഗീസ് പരിശീലകനുള്ള അവാര്‍ഡ് നേടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍