UPDATES

കായികം

റയല്‍ മാഡ്രിഡ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വില കുറച്ചു

റയലുമായി ഒട്ടും സുഖത്തിലല്ല കുറച്ചുകാലമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ. തന്റെ പഴയ താവളമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേയ്ക്ക് പോയേക്കമെന്ന് സൂചനയുണ്ട്.

ലോകകപ്പില്‍ മികച്ച പ്രകടനവുമായി പോര്‍ച്ചുഗലിനെ രണ്ടാം റൗണ്ടിലേയ്ക്ക് നയിച്ച സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ താരമൂല്യം ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ ഉയര്‍ന്നുനില്‍ക്കുകയാണെങ്കിലും ക്ലബ് ഫുട്‌ബോളില്‍ ആരാധകര്‍ സിആര്‍ 7 എന്നും റോണോ എന്നുമൊക്കെ വിളിക്കുന്ന ക്രിസ്റ്റിയാനോയുടെ വില താഴ്ത്തിയിരിക്കുകയാണ് റയല്‍ മാഡ്രിഡ്. ഒരു ബില്യണ്‍ ഡോളറില്‍ നിന്ന് 120 മില്യണ്‍ യൂറോ ആയാണ് വില കുറച്ചത്.

ഒമ്പത് വര്‍ഷത്തെ റയല്‍ മാഡ്രിഡ് ബന്ധം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് താരം എന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. റയലുമായി ഒട്ടും സുഖത്തിലല്ല കുറച്ചുകാലമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ. തന്റെ പഴയ താവളമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേയ്ക്ക് പോയേക്കമെന്ന് സൂചനയുണ്ട്. അതേസമയം കുറഞ്ഞ തുക ബാഴ്‌സലോണയ്ക്കും പി എസ് ജിക്കും ബാധകമല്ലെന്നാണ് ക്ലബ് വൃത്തങ്ങള്‍ പറയുന്നത്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ബൈസിക്കിള്‍ കിക്ക്; തലയില്‍ കൈ വച്ച് സിദാന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍