UPDATES

കായികം

മെസിയും, റൊണാൾഡൊയുമല്ല, ലുക്കാ മോഡ്രിച് യൂറോപ്യൻ ഫുട്ബോളർ ഓഫ് ദി ഇയർ

യൂറോപ്യന്‍ ക്ലബ്ബുകളില്‍ കളിക്കുന്ന താരങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന പുരസ്‌കാരമാണ് യുവേഫയുടേത്. വോൾഫ്സ്ബർഗിന്റെ പെർന്നില്ലേ ഹാർഡർ ആണ് യൂറോപ്പിലെ മികച്ച വനിതാ താരം.

യുവേഫയുടെ മികച്ച പുരുഷ താരത്തിനുള്ള അവാർഡ് സ്വന്തമാക്കി ക്രൊയേഷ്യൻ മിഡ്ഫീൽഡർ ലുക്കാ മോഡ്രിച്ച്. റയൽ മാഡ്രിഡിന്റെ കൂടെ ചാമ്പ്യൻസ് ലീഗിലും ക്രോയേഷ്യയുടെ കൂടെ ലോകകപ്പിലും പുറത്തെടുത്ത അവിസ്മരണീയമായ പ്രകടനമാണ് താരത്തിന് അവാർഡ് നേടി കൊടുത്തത്.

ക്രിസ്റ്റിയൻ റൊണാൾഡോ, മുഹമ്മദ് സാല, അന്റോണിയോ ഗ്രീസ്മാൻ തുടങ്ങിയ അതികായകരെ പിന്തള്ളിയാണ് മോഡ്രിച് പുരസ്കാർഹനായത്. റഷ്യൻ ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയുടെ മിന്നുന്ന പ്രകടനത്തിന്റെ നെടുന്തൂൺ ആയിരുന്നു മോഡ്രിച്.

ക്രിസ്റ്റ്യാനോയാണ് രണ്ടാം സ്ഥാനത്ത് സലാഹ്, ഫ്രാന്‍സ് ക്യാപ്റ്റന്‍ അന്റോണിയോ ഗ്രീസ്മാന്‍ എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളില്‍ അതേ സമയം മെസ്സി നാലാം സ്ഥാനത്താണ്. കിലിയന്‍ എംബപ്പെ, കെവിന്‍ ഡിബ്രൂയിനെ, റാഫേല്‍ വരാന്‍, ഏഡന്‍ ഹസാര്‍ഡ്, സെര്‍ജിയോ റാമോസ്. എന്നിവരാണ് തുടര്‍ സ്ഥാനങ്ങളിലുള്ളത്.

2011ല്‍ യുവേഫ പുരസ്‌കാരം ഏര്‍പ്പെടുത്തിയത് മുതല്‍ മെസ്സിയും ക്രിസ്റ്റ്യാനോയും കൈമാറിക്കൊണ്ടിരുന്ന അവാര്‍ഡാണ് മോഡ്രിച്ചിപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. നേരത്തെ ലോകകപ്പിലെ പ്രകടനത്തിന് മോഡ്രിച്ചിന് ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരവും ലഭിച്ചിരുന്നു.

യൂറോപ്യന്‍ ക്ലബ്ബുകളില്‍ കളിക്കുന്ന താരങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന പുരസ്‌കാരമാണ് യുവേഫയുടേത്. വോൾഫ്സ്ബർഗിന്റെ പെർന്നില്ലേ ഹാർഡർ ആണ് യൂറോപ്പിലെ മികച്ച വനിതാ താരം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍