UPDATES

കായികം

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ധോണിയുണ്ടാകില്ല; സെലക്ഷന്‍ കമ്മിറ്റിയെ അറിയിച്ചു

വിന്‍ഡീസ് പര്യടനത്തിനുള്ള ടീമില്‍ ധോണി ഉണ്ടാകില്ലെന്ന് റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

വിരമിക്കല്‍ വിവാദം കൊഴുക്കുന്നതിനിടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ നിന്ന് പിന്‍മാറുന്നതായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി. വിന്‍ഡീസിനെതിരായ പരമ്പരയില്‍ നിന്ന് തന്നെ ഒഴിവാക്കാന്‍ ധോണി സെലക്ഷന്‍ കമ്മിറ്റിയോട് ആവശ്യപ്പെടുകയായിരുന്നു. അടുത്ത രണ്ട് മാസം സൈന്യത്തിന്റെ കൂടെ ചെലവഴിക്കാനാണ് ധോണിയുടെ തീരുമാനം.

സൈന്യത്തില്‍ പാരച്ച്യൂട്ട് റെജിമെന്റിലെ ലഫ്റ്റനന്റ് കേണലാണ് ധോണി. സൈന്യത്തോടൊപ്പം ചെലവഴിക്കാന്‍ ധോണി രണ്ട് മാസത്തെ വിശ്രമം ബിസിസിഐയോട് ആവശ്യപ്പെടുകയായിരുന്നു. വിന്‍ഡീസ് പര്യടനത്തിനുള്ള ടീമില്‍ ധോണി ഉണ്ടാകില്ലെന്ന് റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നാളെയാണ് വിന്‍ഡീസിലേക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നത്. ഋഷഭ് പന്തിനായിരിക്കും ടീമില്‍ വിക്കറ്റ് കീപ്പറുടെ ചുമതല. ടെസ്റ്റില്‍ ശ്രീകര്‍ ഭരതിനെയോ, വൃദ്ധിമാന്‍ സാഹയേയോ രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലെടുക്കാന്‍ സാധ്യതയുള്ളതായി റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍