UPDATES

കായികം

400 മീറ്റര്‍ ഹര്‍ഡില്‍സിലെ ലോകറെക്കോഡ് തിരുത്തി ദലീല മുഹമ്മദ്

52.88 സെക്കന്റില്‍ ഫിനിഷ് ചെയ്ത സിഡ്ന മക്ലോഗിന്‍ വെള്ളി നേടി.

400 മീറ്റര്‍ ഹര്‍ഡില്‍സില്‍ 16 വര്‍ഷം മുമ്പുള്ള ലോകറെക്കോഡ് തിരുത്തി ഒളിമ്പിക് ചാമ്പ്യന്‍ ദലീല മുഹമ്മദ്. യു.എസ് ചാമ്പ്യന്‍ഷിപ്പില്‍ 52.20 സെക്കന്റില്‍ ഓടിയെത്തിയാണ് 29-കാരി പുതിയ റെക്കോഡിട്ടത്.  2003-ല്‍ 52.34 സെക്കന്റില്‍ ഓടിയെത്തിയ റഷ്യയുടെ യുലിയ പെച്ചോന്‍കിനയുടെ പേരിലായിരുന്നു നേരത്തെ റെക്കോഡ്. തന്റെ പരിശീലകന്‍ റെക്കോഡ് ഭേദിക്കാനാകുമെന്ന് എപ്പോഴും പറയാറുണ്ടെങ്കിലും ആ സ്വപ്ന നിമിഷത്തില്‍ അമ്പരന്നുപോയെന്ന് ദലീല മത്സരശേഷം പ്രതികരിച്ചു.

ഒളിമ്പിക്സില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടുന്ന ആദ്യ അമേരിക്കന്‍ വനിതാ താരമാണ് ദലീല. 2016 റിയോ ഒളിമ്പിക്സിലായിരുന്നു ഈ സ്വര്‍ണ നേട്ടം. ആദ്യ 300 മീറ്ററില്‍ തന്നെ അമേരിക്കന്‍ താരം ലീഡെടുത്തിരുന്നി. അത് ഫിനിഷിങ് വരെ നിലനിര്‍ത്താന്‍ ദലീലയ്ക്ക് കഴിഞ്ഞു. 52.88 സെക്കന്റില്‍ ഫിനിഷ് ചെയ്ത സിഡ്ന മക്ലോഗിന്‍ വെള്ളി നേടി. ആഷ്ലി സ്പെന്‍സര്‍ക്കാണ് വെങ്കലം (53.11)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍