UPDATES

കായികം

കാല്‍മുട്ടിന് പരിക്ക്: റഷ്യ ലോകകപ്പില്‍ ബ്രസീലിന്റെ പ്രതിരോധ കോട്ട കാക്കാന്‍ ഡാനിയുണ്ടാവില്ല

ഡാനി ആല്‍വിസിന് ലോകകപ്പ് ടീമില്‍ അംഗമാകാനുള്ള എല്ലാ സാധ്യതകളും അടഞ്ഞിരിക്കുകയാണെന്ന് സിബിഎഫ് വ്യക്തമാക്കി. മാര്‍ച്ചിന് ശേഷം നെയ്മര്‍ ഒരു മത്സരവും കളിച്ചിട്ടില്ല.

ബ്രസീലിന്റെ റൈറ്റ് ബാക്ക് ഡാനി ആല്‍വിസ് റഷ്യ ലോകകപ്പിനുണ്ടാകില്ല. ഫ്രഞ്ച് ക്ലബായ പിഎസ്ജിയുടെ (പാരീസ് സെയ്ന്റ് ജര്‍മ്മന്‍) താരമായ ഡാനിക്ക് മത്സരത്തിനിടെ കാല്‍മുട്ടിന് പരിക്കേറ്റിരിക്കുകയാണ്. ലെസ് ഹെര്‍ബിയേഴ്‌സിന് എതിരായ ഫ്രഞ്ച് കപ്പ് ഫൈനലിനിടെയാണ് ഡാനിയല്‍ ആല്‍വിസിന് പരിക്കേറ്റത്. ബ്രസീലിയിന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ (സിബിഎഫ്) ആണ് ഇക്കാര്യം അറിയിച്ചത്. ഡാനി ആല്‍വിസിന് ലോകകപ്പ് ടീമില്‍ അംഗമാകാനുള്ള എല്ലാ സാധ്യതകളും അടഞ്ഞിരിക്കുകയാണെന്ന് സിബിഎഫ് വ്യക്തമാക്കി. ജൂണ്‍ 14 മുതല്‍ ജൂലായ് 14 വരെയാണ് ഫിഫ ലോകകപ്പ്. ബ്രസീലിന്റെ ഐക്കണ്‍ താരം നെയ്മറും പരിക്കിന്റെ പിടിയിലാണ്. മാര്‍ച്ചിന് ശേഷം നെയ്മര്‍ ഒരു മത്സരവും കളിച്ചിട്ടില്ല.

‘I am so sad to hear this. Footballers hate missing games but I know first-hand that missing #WorldCup games is the worst feeling.’ – (ഈ വാര്‍ത്തയില്‍ ദുഖമുണ്ട്. ഫുട്‌ബോള്‍ കളിക്കാരെ സംബന്ധിച്ച് ഒരു കളി നഷ്ടമാവുക എന്നതിനെ അവര്‍ വെറുക്കുന്നു. എന്നാല്‍ അത് ലോകകപ്പ് മത്സരങ്ങളാകുമ്പോള്‍ അവസ്ഥ കൂടുതല്‍ മോശമാകും) – ഡാനി ആല്‍വിസിന് ലോകകപ്പ് നഷ്ടമാകുമെന്ന് ഉറപ്പിച്ചപ്പോള്‍ ഫുട്‌ബോള് ഇതിഹാസം പെലെ ട്വീറ്റ് ചെയ്തു.

2006ലെ അരങ്ങേറ്റത്തിന് ശേഷം ഇതുവരെ ബ്രസീലിന് വേണ്ടി 107 മത്സരങ്ങളില്‍ ഡാനി ആല്‍വിസ് ബൂട്ട് കെട്ടിയിട്ടുണ്ട്. ക്ലബ് ഫുട്‌ബോളില്‍ ബാഴ്‌സലോണ, യുവന്റസ് അടക്കമുള്ള ടീമുകള്‍ക്ക് വേണ്ടിയും കളിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍