UPDATES

കായികം

“ധോണിക്ക് 20 അല്ല പ്രായം”, അത് എല്ലാവരും മനസിലാക്കണമെന്ന് കപില്‍ ദേവ്‌

ധോണിയുടെ ഫിറ്റ്‌നസ് മാത്രമാണ് പ്രശ്‌നം. 20-25 വയസുള്ള ഒരാളെ പോലെ ധോണി കളിക്കണം എന്ന് പറയുന്നത് നടക്കുന്ന കാര്യമല്ലെന്നും കപില്‍ ദേവ് പറഞ്ഞു.

മഹേന്ദ്ര സിംഗ് ധോണിക്ക് പ്രായം 20 അല്ലെന്ന് എല്ലാവരും മനസിലാക്കണമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കപില്‍ ദേവ്. എന്‍ഡിടിവിയുമായുള്ള സംഭാഷണത്തിലാണ് കപില്‍ ദേവ് ഇക്കാര്യം പറഞ്ഞത്. ധോണി 20കാരനെപ്പോലെ കളിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് പലരും. ധോണി ഇതുവരെ ടീമിന് വേണ്ടി ചെയ്തതെല്ലാം വലിയ കാര്യങ്ങളാണ്. എന്നാല്‍ 20-25 വയസുള്ള ഒരാളെ പോലെ ധോണി കളിക്കണം എന്ന് പറയുന്നത് നടക്കുന്ന കാര്യമല്ലെന്നും കപില്‍ ദേവ് പറഞ്ഞു. ധോണിക്ക് പരിചയസമ്പത്തുണ്ട്. ധോണിയുടെ അനുഭവ സമ്പത്ത് കൊണ്ട് ടീമിനെ സഹായിക്കാന്‍ കഴിഞ്ഞാല്‍ അത് നന്നായിരിക്കും. ധോണിയുടെ ഫിറ്റ്‌നസ് മാത്രമാണ് പ്രശ്‌നം. അദ്ദേഹത്തിന് കൂടുതല്‍ മത്സരങ്ങള്‍ കളിക്കാന്‍ കഴിയട്ട എന്ന് ആശംസിക്കുന്നതായും കപില്‍ ദേവ് പറഞ്ഞു.

വിരാട് കോഹ്ലി വളരെയധികം പ്രത്യേകതകളുള്ള കളിക്കാരനും വ്യക്തിയുമാണെന്ന് കപില്‍ ദേവ് അഭിപ്രായപ്പെട്ടു. കഠിനാധ്വാനം ചെയ്യാന്‍ സന്നദ്ധരായ പ്രതിഭകള്‍ സൂപ്പര്‍ഹീറോകളാകും. വിരാട് കോഹ്ലി പ്രതിഭയും അച്ചടക്കവുമുള്ള കളിക്കാരനാണ്. ഐസിസി വിമന്‍സ് വേള്‍ഡ് ട്വന്റി 20 ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്ന വനിതാ ടീമിനെ കപില്‍ ദേവ് അഭിനന്ദിച്ചു. കോച്ച് രവി ശാസ്ത്രിയുമായി ബന്ധപ്പെട്ട് ടീമില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നറിയില്ല. ക്യാപ്റ്റനും ടീമിനും കോച്ചിനെക്കുറിച്ച് പരാതിയില്ലെങ്കില്‍ പ്രശ്‌നമില്ലെന്നും കപില്‍ ദേവ് പറഞ്ഞു.

ക്രിക്കറ്റില്‍ അവസരം കൊടുക്കാത്തതിന്റെ വാശി ധോണി തീര്‍ത്തത് കബഡി കളിച്ച്!

ധോണിയെ പുറത്താക്കിയതില്‍ അദ്ഭുതമില്ല, പ്രകടനം മഹാമോശം: ഗാംഗുലി

ധോണി യുഗം അവസാനിച്ചോ ?വ്യത്യസ്ത അഭിപ്രായങ്ങളുമായി ക്രിക്കറ്റ് ലോകം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍