UPDATES

കായികം

ധോണി അത്ര ‘ക്യാപ്റ്റന്‍ കൂള്‍’ ഒന്നുമല്ല: സുരേഷ് റെയ്‌ന

ധോണിയുടെ നീക്കങ്ങള്‍ പലപ്പോഴും ചെസിലെ പോലെ ബുദ്ധിപരമാണ്. നീക്കങ്ങള്‍ കൃത്യമായി മനസില്‍ വിഷ്വലൈസ് ചെയ്യും. ഒരിക്കലും ഒരൊറ്റ പ്ലാനുമായി ധോണി വിശ്രമിക്കില്ല. പ്ലാന്‍ എ കഴിഞ്ഞാല്‍ പ്ലാന്‍ ബിയും സിയും എല്ലാം ഉണ്ടാവും.

മാധ്യമങ്ങളുടെ ക്രിക്കറ്റ് വൃത്തങ്ങളും വിശേഷിപ്പിക്കുന്ന പോലെ അങ്ങനെ ക്യാപ്റ്റന്‍ കൂള്‍ ഒന്നുമല്ല എംഎസ് ധോണിയെന്ന് സുരേഷ് റെയ്‌ന. ധോണിക്ക് നല്ല ദേഷ്യം വരാറുണ്ടെന്നും പക്ഷെ അത് ചാനല്‍ ക്യാമറകള്‍ ഇല്ലാത്തപ്പോള്‍ മാത്രമാണെന്നും റെയ്‌ന പറയുന്നു. ഗൗരവ് കപൂറുമായുള്ള ബ്രേക്ക് ഫാസ്റ്റ് വിത്ത്‌ ചാമ്പ്യന്‍സിലെ  അഭിമുഖ പരിപാടിയിലാണ് റെയ്ന ഇക്കാര്യം പറഞ്ഞത്. ധോണി എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് മുന്‍കൂട്ടി പറയാനാവില്ല. കണ്ണുകള്‍ എല്ലായ്‌പ്പോഴും ഒരുപോലിരിക്കും. അല്‍പ്പം ദേഷ്യമൊക്കെ ആവാം എന്ന് പറയണം എന്ന് നമുക്ക് തോന്നും. എന്നാല്‍ പലപ്പോളും ധോണി ദേഷ്യം പ്രകടിപ്പിക്കും. എന്നാല്‍ അത് ടിവിയില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല. ടിവിയില്‍ പരസ്യത്തിനുള്ള ഇടവേളയാണെന്ന് മനസിലായാല്‍ ധോണി പറയും – സുധര്‍ ജാ തൂ (നന്നാവെടാ)

കരിയറില്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയിട്ടുള്ള ഒന്നാണ് ധോണിയുടെ വളരെ ശാന്തമായ പ്രകൃതം. പലപ്പോഴും കളിക്കളത്തിലെ അപ്രതീക്ഷിതമായ തീരുമാനങ്ങള്‍ കൊണ്ട് ധോണി അമ്പരപ്പിച്ചു. 2007ലെ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ അവസാന ഓവര്‍ എറിയാന്‍ ജോഗീന്ദര്‍ ശര്‍മ്മയെ ഏല്‍പ്പിച്ചതായിരുന്നു ക്യാപ്റ്റനെന്ന നിലയില്‍ ധോണിയുടെ ആദ്യ തീരുമാനങ്ങളിലൊന്ന്. 13 റണ്‍സാണ് ജയിക്കാന്‍ പാകിസ്ഥാന് വേണ്ടിയിരുന്നത്. മൂന്ന് ബോള്‍ ബാക്കി നില്‍ക്കെ ജോഗീന്ദര്‍ ശര്‍മ പാകിസ്ഥാനെ പുറത്താക്കി. കളിയുടെ ഗതിയെ പറ്റി അപാരമായ ധാരണയാണ് ധോണിക്കുള്ളതെന്ന് റെയ്ന പറയുന്നു. ഇത് എന്റെ ടീമാണ് എന്ന ഉറച്ച ബോധ്യത്തോടെയാണ് ധോണി എല്ലായ്‌പ്പോഴും മുന്നോട്ട് പോയത്.

ധോണിയുടെ നീക്കങ്ങള്‍ പലപ്പോഴും ചെസിലെ പോലെ ബുദ്ധിപരമാണ്. നീക്കങ്ങള്‍ കൃത്യമായി മനസില്‍ വിഷ്വലൈസ് ചെയ്യും. ഒരിക്കലും ഒരൊറ്റ പ്ലാനുമായി ധോണി വിശ്രമിക്കില്ല. പ്ലാന്‍ എ കഴിഞ്ഞാല്‍ പ്ലാന്‍ ബിയും സിയും എല്ലാം ഉണ്ടാവും – ബാറ്റ് ചെയ്യുമ്പോളായും കീപ്പ് ചെയ്യുമ്പോളായാലും ശരി. ഒരിക്കല്‍ പാകിസ്ഥാനില്‍ കളിക്കുമ്പോള്‍ ഉമര്‍ അക്മല്‍ ബാറ്റ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. റെയ്‌ന തന്നെ അധിക്ഷേപിക്കുകയാണെന്ന് ധോണിയോട് ഉമര്‍ പരാതി പറഞ്ഞു. എന്താണുണ്ടായത് എന്ന് ധോണി ചോദിച്ചു. ഞാന്‍ അദ്ദേഹത്തെ ചീത്ത പറഞ്ഞിട്ടില്ലെന്ന് പറഞ്ഞു. കൂടുതല്‍ റണ്‍സെടുത്ത് ലക്ഷ്യം മറികടക്കാനാണ് ഞാ്ന്‍ പറഞ്ഞത്. അവന് കുറച്ചുകൂടി കൊടുക്ക് എന്നായിരുന്നു ധോണിയുടെ മറുപടി. എതിര്‍ ടീമിലെ കളിക്കാരനെ സമ്മര്‍ദ്ദത്തിലാക്കാനാണ് ക്യാപ്റ്റന്റെ നിര്‍ദ്ദേശം. കളിയെ നന്നായി മനസിലാക്കുന്നയാളാണ് ധോണി. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നും അടുത്ത പടി എന്താവണമെന്നും ധോണിക്കറിയാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍