UPDATES

കായികം

ഉത്തേജക മരുന്ന് പരിശോധന ഫലത്തില്‍ കൂപ്പറിന് ഗര്‍ഭം; താരത്തിന് രണ്ട് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി

കബളിപ്പിക്കാന്‍ ശ്രമിച്ചതിന് കൂപ്പറിനെ അന്താരാഷ്ട്ര ബാസ്‌കറ്റ്‌ബോള്‍ ഫെഡറേഷന്‍ രണ്ടുവര്‍ഷത്തേക്ക് വിലക്കി.

അമേരിക്കന്‍ പുരുഷ ബാസ്‌കറ്റ്ബോള്‍ താരം ഡി.ജെ കൂപ്പറിന്റെ ഉത്തേജക പരിശോധന  ഫലം പുറത്തുവന്നപ്പോള്‍ താരത്തിന് ഗര്‍ഭം. കൂപ്പറിന്റെ മൂത്രത്തില്‍ ഗര്‍ഭിണികളില്‍ മാത്രം കണ്ടുവരുന്ന പ്രത്യേക ഹോര്‍മോണ്‍ അടങ്ങിയിട്ടുണ്ടെന്നായിരുന്നു പരിശോധനയില്‍ കണ്ടെത്തിയത്. പരിശോധനയ്ക്കായി ഉത്തേജകവിരുദ്ധ ഏജന്‍സിക്ക് കാമുകിയുടെ മൂത്രമാണ് കൂപ്പര്‍ നല്‍കിയത്. പക്ഷേ, കാമുകി ഗര്‍ഭിണിയാണെന്ന കാര്യം കൂപ്പര്‍ അറിഞ്ഞില്ല.

ഇതേതുടര്‍ന്ന് കബളിപ്പിക്കാന്‍ ശ്രമിച്ചതിന് കൂപ്പറിനെ അന്താരാഷ്ട്ര ബാസ്‌കറ്റ്‌ബോള്‍ ഫെഡറേഷന്‍ രണ്ടുവര്‍ഷത്തേക്ക് വിലക്കി. ഫ്രഞ്ച് ഫുട്‌ബോള്‍ ക്ലബ്ബായ എ.സ്. മൊണാക്കോയുടെ ബാസ്‌കറ്റ്ബോള്‍ ടീമിലെ അംഗമായിരുന്ന കൂപ്പര്‍ ബി.സി.എം. ഗ്രെവ്‌ലൈന്‍സ്, ആതന്‍സ് ക്ലബ്ബുകള്‍ക്കായി കളിച്ചിട്ടുണ്ട്. 2020 ജൂണ്‍ വരെ താരത്തിന് കളത്തിലിറങ്ങാനാവില്ല. മൂത്രം മാറ്റി കബളിപ്പിച്ച സംഭവം ഇന്ത്യന്‍ കായിക ചരിത്രത്തിലുമുണ്ട്. മുന്‍ ഷോട്ട്പുട്ട് താരം ബഹാദൂര്‍ സിങ്ങിന്റെ മൂത്രപരിശോധനയിലായിരുന്നു ഗര്‍ഭം കണ്ടെത്തിയത്. അന്ന് ഭാര്യയുടെ മൂത്രമായിരുന്നു പരിശോധനയ്ക്കെത്തിയവര്‍ക്ക് ബഹാദൂര്‍ ഷാ കൈമാറിയതെന്നാണ് കഥ.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍