ജിമ്മി കോണോഴ്‌സിന് ശേഷം 100 അന്താരാഷ്ട്ര ടൈറ്റിലുകള്‍ നേടുന്ന താരമെന്ന നേട്ടമാണ് ഫെഡററിന് നഷ്ടമായത്.
പാരീസ് മാസ്റ്റേഴ്‌സ് സെമി ഫൈനലില്‍, 100ാം ചാമ്പ്യന്‍ഷിപ്പ് ലക്ഷ്യമിട്ടിറങ്ങിയ ഇതിഹാസ താരം റോജര്‍ ഫെഡററെ തോല്‍പ്പിച്ച് നൊവാക് ദ്യോകോവിച്ച് ഫൈനലില്‍ കടന്നു. 7-6 (6), 5-7, 7-6 (3) എന്ന സ്‌കോറിനാണ് ദ്യോകോവിച്ചിന്റെ ജയം. രണ്ടാമത്തെ സെറ്റ് ഫെഡററാണ് ജയിച്ചത്. ടൈ ബ്രേക്കറിലായ ശേഷമാണ് ഫോള്‍ട്ട് പോയിന്റിലൂടെ ദ്യോകോവിച്ച് വിജയം കണ്ടത്. ഫെഡറര്‍ക്ക് ഡബിള്‍ ഫോള്‍ട്ടിലും അശ്രദ്ധമായ ഗ്രൗണ്ട് സ്‌ട്രോക്കുകളിലും ഫെഡററിന് നഷ്ടം പറ്റി. ഫെഡറര്‍ രണ്ട് ബ്രേക് പോയിന്റ് നേടിയപ്പോള്‍ റാക്കറ്റ് വലിച്ചെറിഞ്ഞ ദ്യോക്കോവിച്ചിനെതിരെ അച്ചടക്കലംഘനത്തിന് മുന്നറിയിപ്പുണ്ടായി.
ഇത് ദ്യോകാവിച്ചിന്റെ തുടര്‍ച്ചയായ 22ാം മത്സര ജയമാണ്. ഫെഡറര്‍ക്കെതിരെ നാലാമത്തെ തുടര്‍ച്ചയായ ജയം. ഇരുവരും ഏറ്റുമുട്ടിയ 47ാമത്തെ മത്സരമായിരുന്നു. തിങ്കളാഴ്ച നടക്കുന്ന ഫൈനലില്‍ റഷ്യയുടെ കാരന്‍ കചാനോവിനെ തോല്‍പ്പിച്ചാല്‍ ദ്യോകോവിച്ചിന് ലോകറാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്താം. ജിമ്മി കോണോഴ്‌സിന് ശേഷം 100 അന്താരാഷ്ട്ര ടൈറ്റിലുകള്‍ നേടുന്ന താരമെന്ന നേട്ടമാണ് ഫെഡററിന് നഷ്ടമായത്.