അന്താരാഷ്ട്രതലത്തില്‍ 100 മീറ്ററില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും 23 കാരിയായ ദ്യുതി സ്വന്തമാക്കി.
ഇന്ത്യന്‍ താരം ദ്യുതി ചന്ദ് ലോക യൂണിവേഴ്സിറ്റി മീറ്റില്‍ വേഗമേറിയ താരം. വനിത വിഭാഗം 100 മീറ്ററില്‍ 11.32 സെക്കന്റില്‍ ഓടിയെത്തിയാണ് ദ്യുതി നേട്ടം സ്വന്തമാക്കിയത്. ഇതോടെ അന്താരാഷ്ട്രതലത്തില്‍ 100 മീറ്ററില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും 23 കാരിയായ ദ്യുതി സ്വന്തമാക്കി.
Dutee free! The sprint for gold goes to Dutee Chand (IND) in the Women’s 100m Sprint. ?♀?♂ #Napoli2019 #ToBeUnique #Universiade
??? Watch the Universiade on https://t.co/8XfcaBi162 from 3 to 14 July! ☀?? pic.twitter.com/zE4kggM79r
— FISU (@FISU) July 9, 2019
സ്വിറ്റ്സര്‍ലാന്റിന്റെ ഡെല്‍ പോന്റെ 11.33 സെക്കന്റില്‍ ഓടിയെത്തി വെള്ളിയും, 11.39 സെക്കന്റില്‍ ഓടിയെത്തി ജര്‍മനിയുടെ ലിസ ഖ്വായെ വെങ്കലവും നേടി.
Pull her down, @DuteeChand will come back stronger! ?♀️? #Napoli2019 #ToBeUnique #Universiade #Athletics #India
?: https://t.co/mDkCx6DJgG pic.twitter.com/Im4zCuwB5h
— FISU (@FISU) July 10, 2019
കഴിഞ്ഞ വര്‍ഷം നടന്ന ലോക ജൂനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 400 മീറ്ററില്‍ ഒന്നാം സ്ഥാനം നേടിയ ഹിമാ ദാസിന് ശേഷം ആഗോള ടൂര്‍ണമെന്റില്‍ സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ദ്യുതി.
ഒഡിഷക്കാരിയായ ദ്യുതി 2019 ഏഷ്യന്‍ ഗെയിംസില്‍ 100, 200 മീറ്ററില്‍ വെള്ളി നേടിയിരുന്നു. ഭുവനേശ്വറിലെ കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ ടെക്നോളജിയില്‍ വിദ്യാര്‍ത്ഥിയാണ് ദ്യുതി.
Pull me down, I will come back stronger! pic.twitter.com/PHO86ZrExl
— Dutee Chand (@DuteeChand) July 9, 2019