UPDATES

ട്രെന്‍ഡിങ്ങ്

‘മെസ്സിയില്ല പക്ഷെ സുവാരസുണ്ട്’; എൽ ക്‌ളാസിക്കോയിൽ റയൽ മാഡ്രിഡിനെ തകർത്ത് ബാഴ്‌സ

സ്പാനിഷ് ലീഗിലെ ചിര വൈരികളായ റയലും ബാഴ്സയും നേര്‍ക്കുനേര്‍ വരുമ്പോള്‍ ഫുട്ബോള്‍ പ്രേമികള്‍ക്ക് അത് ഒരു വിരുന്ന് തന്നെയാണ്.

എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിനെ നാണം കെടുത്തി ബാഴ്‍സലോണ. മെസ്സിയും, റൊണോൾഡിയോ ഇല്ലാതിരുന്നിട്ടും മത്സരത്തിന്റെ ആവേശത്തിന് കുറവൊന്നും ഉണ്ടായിരുന്നില്ല, പക്ഷെ ബാഴ്‌സയുടെ ഏകാധിപത്യം ആയിരുന്നു കളിക്കളത്തിൽ എന്ന് മാത്രം. ഒരു ദയയും ബാഴ്‍സലോണ താരങ്ങള്‍ സ്വന്തം ഗ്രൌണ്ടില്‍ റയലിനോട് കാണിച്ചില്ല. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു ബാഴ്‍സയുടെ ജയം. ഹാട്രിക് ഗോളുകളായി സുവാരസ് മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഫിലിപ്പോ കുടിഞ്ഞോയും വിദാലും ഒരോ ഗോളുമായി പിന്തുണ നല്‍കി. മാഴ്സലോയുടെ വകയായിരുന്നു റയലിന്റെ ആശ്വാസ ഗോള്‍.

സ്പാനിഷ് ലീഗിലെ ചിര വൈരികളായ റയലും ബാഴ്സയും നേര്‍ക്കുനേര്‍ വരുമ്പോള്‍ ഫുട്ബോള്‍ പ്രേമികള്‍ക്ക് അത് ഒരു വിരുന്ന് തന്നെയാണ്. പതിനൊന്നു വർഷത്തിനു ശേഷം ലോക ഫുട്ബോളിലെ സൂപ്പർ താരങ്ങളായ മെസിയും റൊണാൾഡോയുമില്ലാതെ ആദ്യ എൽ ക്ലാസികോയിൽ ബാഴ്‌സയുടെ ആക്രമണ ഫുട്ബോളിന് മുന്നിൽ റിയൽ നിലം പരിശായി . റൊണാൾഡോ റയൽ വിട്ടു യുവന്റസിലേക്കു ചേക്കേറിയപ്പോൾ പരിക്കാണ് മെസിക്കു തിരിച്ചടിയായത്.

ആദ്യ പകുതിയിൽ കുട്ടീഞ്ഞോയുടെ ഗോളിലൂടെയാണ് ബാഴ്‌സലോണ മുൻപിലെത്തിയത്. ജോർഡി ആൽബയാണ് ഗോളിന് വഴി മരുന്നിട്ടത്. 29 മിനുട്ടിൽ പെനാൽറ്റിയിലൂടെ ബാഴ്‌സ ലീഡ് ഉയർത്തി. തന്നെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി കൊണ്ട് സുവാരസ് വരാനിരിക്കുന്ന അപകടത്തിന്റെ സൂചന മാഡ്രിഡിന് നൽകി.

എന്നാൽ രണ്ടാം പകുതിയിൽ നില മെച്ചപ്പെടുത്തിയ റിയൽ കളിയിലേക്ക് തിരിച്ചു വരും എന്ന് തോന്നിച്ചു, അതിന്റെ പ്രതിഫലമെന്നോണം രണ്ടാം പകുതിയിൽ മാഴ്സെലോയിലൂടെ റിയൽ ഒരു ഗോൾ മടക്കി. ഒരു ഗോൾ സ്‌കോർ ചെയ്തതോടെ ആത്മവിശ്വാസം വീണ്ടെടുത്ത മാഡ്രിഡ് കളിയിൽ സമ്പൂർണ ആധിപത്യം പുലർത്തുന്ന നിമിഷങ്ങൾ ആയിരുന്നു പിന്നീട് അതിനിടെ സമനില ഗോൾ നേടാൻ ഉള്ള സൂപ്പർ താരം ലുക്കാ മോഡ്രിച്ചിന്റെ ശ്രമം പോസ്റ്റിൽ തട്ടി തെറിക്കുകയും ചെയ്തു.

75ാം മിനിറ്റിൽ സുവാരസ്​ വീണ്ടും വലകുലുക്കി. 83ാം മിനിറ്റിൽ റാമോസ്​ വരുത്തിയ പിഴവ്​ മുതലെടുത്ത്​ സുവാരസ് തന്റെ ഹാട്രിക്കും പൂർത്തിയാക്കി. റാമോസ്​ വരുത്തിയ പിഴവ്​ മുതലെടുത്ത്​ ആണ് സുവാരസ് സീസണിലെ ആദ്യ ഹാട്രിക് തികച്ചത്. വിദാലി​​​​െൻറ ബൂട്ടിൽ നിന്നും 87ാം മിനിറ്റിൽ റയൽ മാഡ്രിഡ്​ അഞ്ചാം ഗോൾ വഴങ്ങുകയായിരുന്നു. ജയത്തോടെ ബാർസ പോയിൻറ്​ പട്ടികയിൽ ഒന്നാമതെത്തി(21). കഴിഞ്ഞ ദിവസം റയൽ സോസിദാദിനെ 2–0ന് തോൽപിച്ച അത്‌ലറ്റിക്കോ മഡ്രിഡാണ് രണ്ടാം സ്ഥാനത്ത്(18).

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍