UPDATES

കായികം

ബെര്‍ലിനില്‍ ഒരു കെനിയന്‍ ‘കൊടുങ്കാറ്റ്‌’: എലിയൂഡ് കിപ്‌ചോഗിന് പുതിയ മാരത്തോണ്‍ ലോക റെക്കോര്‍ഡ്‌

ലോക റെക്കോര്‍ഡ് പ്രകടനത്തില്‍ കിപ്‌ചോഗിന് ആദ്യ 10 കിലോമീറ്റര്‍ ഓടിയെത്താന്‍ 29 മിനിറ്റ് 22 സെക്കന്‍ഡാണ് വേണ്ടിവന്നത്.

അതിദൂര ഓട്ടത്തിലെ അതികായനായ കെനിയയുടെ ഒളിംപിക് ചാംപ്യന്‍ എലിയൂഡ് കിപ്‌ചോഗ്, മാരത്തണില്‍ മറ്റൊരു ചരിത്രം കൂടി രചിച്ചു. ബെര്‍ലിന്‍ മാരത്തണിലാണ് ആ ഐതിഹാസിക പ്രകടനം നടന്നത്. 2014ല്‍ ഡെന്നിസ് കിമെറ്റോ കുറിച്ച രണ്ട് മണിക്കൂര്‍, രണ്ട് മിനുട്ട്, 17 സെക്കന്‍ഡെന്ന റെക്കോര്‍ഡിനേക്കാള്‍ 78 സെക്കന്‍ഡ് കുറഞ്ഞ സമയത്തിനുള്ളിലാണ് 33കാരനായ കിപ്‌ചോഗ് ഫിനിഷ് ചെയ്തത്. അവസാന 17 കിലോമീറ്ററുകള്‍ (10.5 മൈല്‍) ഓടുമ്പോള്‍ അദ്ദേഹം ഒറ്റയ്ക്കായിരുന്നു. ‘ഈ ദിവസത്തെക്കുറിച്ച് വിവരിക്കാന്‍ വാക്കുകളില്ല’ എന്നാണ് കിപ്‌ചോഗ് ആദ്യം പ്രതികരിച്ചത്. അതെ, അതുതന്നെയാണ് ലോക മാരത്തണ്‍ പ്രേമികളും പറയുന്നത്. മാരത്തണ്‍ ഓട്ടത്തിനുള്ള വെടിയൊച്ച മുഴങ്ങിയതുമുതല്‍ കിപ്‌ചോഗിന്റെ എതിരാളി ക്ലോക്ക് മാത്രമായിരുന്നു. ഒരാള്‍ക്ക് പോലും അദ്ദേഹത്തോടൊപ്പം ഓടാന്‍ കഴിഞ്ഞില്ല.

ലോക റെക്കോര്‍ഡ് പ്രകടനത്തില്‍ കിപ്‌ചോഗിന് ആദ്യ 10 കിലോമീറ്റര്‍ ഓടിയെത്താന്‍ 29 മിനിറ്റ് 22 സെക്കന്‍ഡാണ് വേണ്ടിവന്നത്. എന്നാല്‍, 15 കിലോമീറ്റര്‍ ആയപ്പോഴേക്കും തൊട്ട് പിറകിലുള്ള മൂന്ന് പേരില്‍ രണ്ടുപേരും പെട്ടെന്നുതന്നെ പിന്മാറി. മൂന്നാമനായിരുന്ന ജൊഫോട്ട് ബോട്ട് 25 കിലോമീറ്റര്‍ പിന്നിട്ടപ്പോഴേക്കും അവസാനിപ്പിച്ചു. ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍, വനിതാ വിഭാഗത്തില്‍ കെനിയയുടെ തന്നെ ഗ്ലാഡിസ് ചെറോണോ രണ്ടു മണിക്കൂര്‍ 18 മിനിറ്റ് 11 സെക്കന്‍ഡില്‍ വിജയം കുറിച്ചു. പോള റാഡ്ക്ലിഫ്, മേരി കെയാറ്റണി, തിരുനേശ് ദിബാബ എന്നിവയ്ക്കു പിന്നില്‍ ലോകത്തിലെ നാലാമത്തെ വേഗം കൂടിയ ഓട്ടക്കാരിയെന്ന റെക്കോര്‍ഡ് അവര്‍ സ്വന്തമാക്കി. 2015, 2017 വര്‍ഷങ്ങളിലും ബര്‍ലിന്‍ മാരത്തണ്‍ ചാംപ്യന്‍ കിപ്‌ചോഗ് ആയിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍