UPDATES

കായികം

വെയ്ന്‍ റൂണി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

മുപ്പത്തിയൊന്നുകാരനായ റൂണി ഇംഗ്ലണ്ട് ടീമിന്റെ ഏക്കാലത്തെയും ഗോള്‍ നേടിയ താരം കൂടിയാണ്

ഇംഗ്ലണ്ടിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ വെയ്ന്‍ റൂണി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. മുപ്പത്തിയൊന്നുകാരനായ റൂണി ഇംഗ്ലണ്ട് ടീമിന്റെ ഏക്കാലത്തെയും ഗോള്‍ നേടിയ താരം കൂടിയാണ്. 119 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 53 ഗോളുകളാണ് റൂണി കുറിച്ചിരിക്കുന്നത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്‍ ക്യാപ്റ്റന്‍ കൂടിയായ റൂണി വിരമിക്കല്‍ പ്രഖ്യാപനത്തില്‍ പറഞ്ഞത്- ‘എല്ലാ സമയവും എന്നെ തെരഞ്ഞെടുക്കുക്കുമ്പോഴുള്ള ആനുകൂല്യങ്ങള്‍ ആസ്വാദിച്ചിരുന്നു. പക്ഷെ ഇത് വിരമിക്കാനുള്ള ശരിയായ സമയമാണ്’ എന്നാണ്.

ഇംഗ്ലണ്ടിന്റെ വേള്‍ഡ് കപ്പിലേക്കുള്ള ടീം സ്‌ക്വാഡിനെ അടുത്തമാസമാണ് പ്രഖ്യാപിക്കുന്നത്. അതിന് മുമ്പ് തന്നെ താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത് ആരാധകരെയും ടീമിനെയും ഞെട്ടിച്ചിരിക്കുകയാണ്.

പതിനെട്ടാം വയസ്സില്‍ 2004-ലായിരുന്നു റൂണി ഇംഗ്ലണ്ട് ദേശീയ കുപ്പായത്തില്‍ എത്തിയത്. ക്യാപ്റ്റന്‍ എന്ന നിലയിലെ അവസാന മത്സരം നവംബറില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരെ (3-0) വെംബ്ലി സ്റ്റേഡിയത്തിലായിരുന്നു.

തന്റെ ബാല്യകാല ക്ലബായ എവര്‍ട്ടിനിലുള്ള റൂണി നിലവില്‍ മികച്ച ഫോമിലാണ്. കഴിഞ്ഞ ദിവസമായിരുന്നു റൂണി, പ്രീമിയര്‍ ലീഗിലെ തന്റെ 200-ാം ഗോള്‍ നേടിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍