UPDATES

കായികം

ഫുട്‌ബോള്‍ പൂരത്തിനിടെ ഇംഗ്ലണ്ടിന്റെ ക്രിക്കറ്റ് വെടിക്കെട്ട്

2016ല്‍ ഇതേ മൈതാനത്ത് ഇംഗ്ലണ്ട് തന്നെ പാകിസ്ഥാനെതിരെ നേടിയ 444 റണ്‍സിന്റെ റെക്കോര്‍ഡാണ് അവര്‍ പഴങ്കഥയാക്കിയത്. റണ്‍ അടിസ്ഥാനത്തില്‍ അവരുടെ ഏറ്റവും ഉയര്‍ന്ന വിജയമാണിത്. ഓസീസിന്റെ ഏറ്റവും വലിയ തോല്‍വിയും.

റഷ്യയില്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം മികച്ച പ്രകടനവുമായി തുടങ്ങിയിരിക്കുന്നതിനിടയില്‍, നാട്ടില്‍ ഓസ്‌ട്രേലിയയെ അടിച്ചുപരത്തി ലോക റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. ട്രെന്‍ട്ബ്രിഡ്ജില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ലോക റെക്കോര്‍ഡ് കുറിച്ച്, ഇംഗ്ലണ്ടിന്റെ റണ്‍ മല. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിങ്ങിയ ഇംഗ്ലണ്ട് 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 481 റണ്‍സാണ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിന്‍റെ പ്രകടനം 37 ഓവറില്‍ 239 റണ്‍സില്‍ അവസാനിച്ചു. ഇതോടെ രാജ്യാന്തര ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന റെക്കോര്‍ഡ് ഇംഗ്ലണ്ട് സ്വന്തമാക്കി. 2016ല്‍ ഇതേ മൈതാനത്ത് ഇംഗ്ലണ്ട് തന്നെ പാകിസ്ഥാനെതിരെ നേടിയ 444 റണ്‍സിന്റെ റെക്കോര്‍ഡാണ് അവര്‍ പഴങ്കഥയാക്കിയത്. റണ്‍ അടിസ്ഥാനത്തില്‍ അവരുടെ ഏറ്റവും ഉയര്‍ന്ന വിജയമാണിത്. ഓസീസിന്റെ ഏറ്റവും വലിയ തോല്‍വിയും.

ജോണി ബെയര്‍‌സ്റ്റോവിന്റെയും (139) അലക്‌സ് ഹെയ്ല്‍സിന്റെയും (147) പ്രകടനമാണ് ഇംഗ്ലണ്ടിന് പടുകൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 21 പന്തില്‍ നിന്ന് അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയ ക്യാപ്റ്റന്‍ മോര്‍ഗന്‍, ഇംഗ്ലിഷ് താരത്തിന്റെ അതിവേഗ ഏകദിന അര്‍ധസെഞ്ചുറിയെന്ന റെക്കോര്‍ഡ് സ്വന്തമാക്കി. ഇംഗ്ലണ്ട് പടുത്തുയര്‍ത്തിയ 9.62 ശരാശരിയിലുള്ള റണ്‍നിരക്ക് ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ആറാമത്തെതാണ്. ഇംഗ്ലീഷ് താരം ജോണി ബെയര്‍‌സ്റ്റോവ് ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയതിനുശേഷം മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. കഴിഞ്ഞ ആറ് മത്സരങ്ങളില്‍ നിന്നും അദ്ദേഹം നേടുന്ന നാലാമത്തെ സെഞ്ചുറിയാണിത്. 21 സിക്‌സും 41 ബൗണ്ടറിയും നേടി 62 തവണ പന്ത് അതിര്‍ത്തി കടത്തിയും അവര്‍ തങ്ങളുടെ റെക്കോര്‍ഡ് തിരുത്തി.

ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്ന്‍ എട്ട് ബൗളര്‍മാരെ അണിനിരത്തിയാണ് കളത്തിലിറങ്ങിയത്. മിച്ചല്‍ സ്റ്റാര്‍ക്, പാറ്റ് കുമ്മിന്‍സ്, ജോഷ് ഹസെല്‍വുഡ് തുടങ്ങിയ ലോകത്തര ബൗളര്‍മാരെ കണക്കിന് പ്രഹരിച്ചുകൊണ്ട് അവരുടെ എല്ലാ കണക്കുകൂട്ടലുകളും ഇംഗ്ലണ്ട് അടിച്ചുപറത്തി. 10 ഓവര്‍ എറിഞ്ഞ ഓസീസ് ബോളര്‍ ആന്‍ഡ്രൂ ടൈ മാത്രം വിട്ടുകൊടുത്തത് 100 റണ്‍സാണ്. ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 3-0ന് മുന്നിലെത്തി പരമ്പര ഉറപ്പാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍