UPDATES

ട്രെന്‍ഡിങ്ങ്

“എല്ലാവരും കയറിക്കളിക്കണം” ക്യാപ്റ്റന്‍ മെസി പറഞ്ഞു; അങ്ങനെയാണ് സെന്റ്‌ പീറ്റെഴ്സ്ബര്‍ഗിലെ പുല്ലിന് തീ പിടിച്ചത്

നമ്മള്‍ എല്ലാവരും നില്‍ക്കുന്ന സ്ഥാനങ്ങള്‍ക്കപ്പുറം ആക്രമിച്ച് കളിക്കണം. പന്ത് കിട്ടിയാല്‍ ഗോളടിക്കാന്‍ ശ്രമിക്കുക. റോഹോയും മഷരാനോയും ഫോര്‍വേഡ് കയറി കളിക്കണം. എല്ലാവരും കയറിക്കളിക്കണം – മെസി പറഞ്ഞു.

നൈജീരിയയ്‌ക്കെതിരെ 86ാം മിനുട്ടില്‍ മാര്‍ക്കസ് റോഹോയുടെ ഉജ്ജ്വല ഗോളാണ് അര്‍ജന്റീനയുടെ ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പാക്കിയത്. ഗോളടിച്ച ശേഷം എല്ലാവരും കൂടി റോഹോയുടെ പുറത്തേയ്ക്ക് മറിഞ്ഞു. മെസി റോഹോയുടെ ചുമലില്‍ ചാടിക്കയറി. അതേസമയം അര്‍ജന്റീന താരങ്ങള്‍ ആഘോഷിക്കുമ്പോള്‍ കോച്ച് ഹോര്‍ഗെ സാം പോളി ഇതില്‍ പങ്കുചേര്‍ന്നില്ല. അദ്ദേഹം റൂമിലേയ്ക്ക് കയറിപ്പോയി. കളിക്കാരുമായുള്ള സാം പോളിയുടെ ബന്ധത്തിലെ ഉലച്ചില്‍ തുടരുന്നതായി വ്യക്തമാക്കുന്ന രംഗം.

മെസിയുടെ ഗോളില്‍ അര്‍ജന്റീന ഒന്നാം പകുതിയില്‍ മുന്നില്‍ നിന്നു. രണ്ടാം പകുതിയിലെ കളിക്കായി ടീ ഗ്രൗണ്ടിലേക്കിറങ്ങുമ്പോള്‍ സാം പോളി അവരുമായി സംസാരിച്ചില്ല. ബഞ്ചിലിരിക്കുകയാണ് ചെയ്തത്. നായകന്‍ മെസിയാണ് അവരെ നയിച്ചത്. അവരോട് സംസാരിച്ചതും. പൊതുവെ അന്തര്‍മുഖനായി അറിയപ്പെടുന്ന മെസിയില്‍ നിന്ന് സാധാരണ കണ്ടുവരാത്ത ശരീരഭാഷ. പെനാള്‍ട്ടി വഴി നൈജീരിയയുടെ ഗോള്‍ സംഭവിച്ചിരുന്നില്ല ആ സമയം. എന്നാല്‍ അര്‍ജന്റീനയ്ക്ക് ഒരു ഗോള്‍ കൊണ്ട് തൃപ്തിപ്പെടാനാകില്ലെന്ന് മെസിക്കറിയാമായിരുന്നു. അങ്ങനെയാണ് നൈജീരിയയുടെ തിരിച്ചടിക്ക് ശേഷം അര്‍ജന്റീന, അര്‍ജന്റീന ആയതും സെന്റ്‌ പീറ്റെഴ്സ്ബര്‍ഗിലെ പുല്ലിന് തീ പിടിച്ചതും. വ്യക്തമായ ധാരണയോട് കൂടിയ ടീം മുന്നേറ്റം.

മത്സരത്തിന്റെ രണ്ടാം പകുതിക്കിറങ്ങുന്നതിന് മുമ്പായി മെസി എന്താണ് പറഞ്ഞത് എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മാര്‍ക്കസ് റോഹോ ഇങ്ങനെ പറഞ്ഞു – “നമ്മള്‍ എല്ലാവരും നില്‍ക്കുന്ന സ്ഥാനങ്ങള്‍ക്കപ്പുറം ആക്രമിച്ച് കളിക്കണം. പന്ത് കിട്ടിയാല്‍ ഗോളടിക്കാന്‍ ശ്രമിക്കുക. റോഹോയും മഷരാനോയും ഫോര്‍വേഡ് കയറി കളിക്കണം. എല്ലാവരും കയറിക്കളിക്കണം. എല്ലാവരും ഗോളടിക്കാന്‍ ശ്രമിക്കണം” എന്നാണ് മെസി പറഞ്ഞത്. അതുകൊണ്ട് എനിക്ക് നേരെ പന്ത് വരുന്നത് കണ്ടപ്പോള്‍ ഞാനത് പോസ്റ്റിനുള്ളിലേയ്ക്ക് അടിച്ചു, അത് അകത്ത് കയറി – ചിരിച്ചുകൊണ്ട് റോഹോ പറഞ്ഞു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

ഒടുവില്‍ മെസി ചിരിച്ചു, ലോകവും; ആ ഗോളുകള്‍ കാണാം

മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റ് മെസ്സി..ഹാ..!

അര്‍ജന്റീന ലോകകപ്പ് ഉയര്‍ത്താതെ ഞാന്‍ വിരമിക്കില്ല: മെസി

“വാമോസ് വാമോസ് അര്‍ജന്റീന” ലോക ചാംപ്യന്മാരായ ‘മറഡോണ ടീമി’ന്റെ ഡ്രസിംഗ് റൂം നൃത്തം (വീഡിയോ)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍