UPDATES

കായികം

നെയ്മറെ ട്രോളിയതിന് സൈബര്‍ ആക്രമണം; ഒടുവില്‍ ക്ഷമാപണം നടത്തി ഉണ്ണി മുകുന്ദന്‍

2018 ഫുട്ബോള്‍ ലോകകപ്പില്‍ ഇടയ്ക്കിടെ പരിക്കേറ്റെന്ന് അഭിനയിച്ച് മൈതാനത്ത് കിടന്ന നെയ്മര്‍ കടുത്ത പരിഹാസമേറ്റുവാങ്ങിയിരുന്നു.

ബ്രസീല്‍ സൂപ്പര്‍താരം നെയ്മറെ ട്രോളിയതിന് സാമൂഹ്യമാധ്യമങ്ങളില്‍ നടന്‍ ഉണ്ണി മുകുന്ദന്‍ സൈബര്‍ ആക്രമണം നേരിട്ടിരുന്നു. ആരാധകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സംഭവത്തില്‍ ക്ഷമാപണം നടത്തി രംഗത്ത് വന്നിരിക്കുകയാണ് താരം. ഓഗസ്റ്റ് 20-ന് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ് ഉണ്ണി മുകുന്ദന് വിനയായത്. കുട്ടികള്‍ക്കൊപ്പം താരം ഫുട്ബോള്‍ കളിക്കുന്നതായിരുന്നു വീഡിയോ. ഇതിനു നല്‍കിയ അടിക്കുറിപ്പില്‍ വീഡിയോയിലെ മഞ്ഞക്കുപ്പായമിട്ട ഒരു കുട്ടി നെയ്മറെ പോലെ ചെയ്തെന്നാണ് നടന്‍ പറഞ്ഞത്.

2018 ഫുട്ബോള്‍ ലോകകപ്പില്‍ ഇടയ്ക്കിടെ പരിക്കേറ്റെന്ന് അഭിനയിച്ച് മൈതാനത്ത് കിടന്ന നെയ്മര്‍ കടുത്ത പരിഹാസമേറ്റുവാങ്ങിയിരുന്നു. ഇക്കാര്യം സൂചിപ്പിക്കുന്നതായിരുന്നു ഉണ്ണിയുടെ അടിക്കുറിപ്പ്. ഇതോടെ നെയ്മര്‍ ഫാന്‍സ് ഒന്നാകെ താരത്തിനെതിരേ തിരിഞ്ഞു. താരത്തിന്റെ പോസ്റ്റിന് താഴെ അസഭ്യ വര്‍ഷമായി ആരാധകരെത്തി. ഇതോടെയാണ് താരം ഇപ്പോള്‍ വിശദീകരണവുമായി രംഗത്തെത്തിയത്.

ഒരു കായിക താരത്തെയും മോശമായി കാണിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല തന്റെ പോസ്റ്റ് എന്ന് ഉണ്ണി പറഞ്ഞു. വീഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെ ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ധാരാളം കോളുകളും സന്ദേശങ്ങളും തനിക്ക് ലഭിച്ചിരുന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍