UPDATES

കായികം

ഫെരാരിയുടെ പുതിയ താരോദയം; ഇറ്റാലിയന്‍ ഗ്രാന്റ് പ്രീ യില്‍ വിജയം ആഘോഷിച്ച് 21 കാരായ ചാള്‍സ് ലെക്ലെര്‍ക്ക്

ബോട്ടാസ് രണ്ടാമതും ഹാമിള്‍ട്ടന്‍ മൂന്നാമതും എത്തി.

ഇറ്റാലിയന്‍ ഗ്രാന്റ് പ്രീ യില്‍ വിജയം ആഘോഷിച്ച് മൊണോക്കക്കാരന്‍ ആയ 21 കാരന്‍ ചാള്‍സ് ലെക്ലെര്‍ക്ക്. ഫെരാരിയുടെ ജന്മനാട്ടില്‍ കരിയറിലെ തുടര്‍ച്ചയായ രണ്ടാം ജയമാണ് ലെക്ലെര്‍ക്ക് സ്വന്തമാക്കിയത്. കഴിഞ്ഞ തവണ ബെല്‍ജിയത്ത് ആദ്യ ഗ്രാന്റ് പ്രീ ജയം കണ്ണീര് തുടച്ച് ആഘോഷിച്ച ലെക്ലെര്‍ക്ക് ഇത്തവണ ജയം നന്നായി തന്നെ ആഘോഷിച്ചു. 2010 ല്‍ ആലോണ്‍സോക്ക് ശേഷം ആദ്യമായാണ് ഒരു ഫെരാരി ഡ്രൈവര്‍ ഇറ്റാലിയന്‍ ഗ്രാന്റ് പ്രീ ജയിക്കുന്നത്. ഫെരാരിക്കായി ഇറ്റാലിയന്‍ ഗ്രാന്റ് പ്രീ ജയിച്ച ഇതിഹാസങ്ങളുടെ ലിസ്റ്റിലേക്ക് കയറാനും യുവ ഡ്രൈവര്‍ക്ക് ജയത്തോടെ ആയി. ജയത്തോടെ ഡ്രൈവര്‍മാരുടെ ലോകചാമ്പ്യന്‍ഷിപ്പില്‍ നാലാമത് എത്താനും ലെക്ലെര്‍ക്കിന് ആയി.

പോള്‍ പൊസിഷനില്‍ റേസ് തുടങ്ങിയ ലെക്ലെര്‍ക്കിനെ രണ്ടാമത് തുടങ്ങിയ മെഴ്സിഡസിന്റെ ഹാമിള്‍ട്ടനും മൂന്നാമത് തുടങ്ങിയ ബോട്ടാസും ഒരു ടീം ആയി തുടര്‍ച്ചയായി ആക്രമിക്കുന്നത് ആണ് റേസില്‍ കണ്ടത്. ലെക്ലെര്‍ക്കിന് ആദ്യം ഹാമിള്‍ട്ടന്‍ നിരന്തരം ഭീഷണി ഉയര്‍ത്തിയപ്പോള്‍ പിന്നീട് ബോട്ടാസ് ആ സ്ഥാനം ഏറ്റെടുത്തു. എന്നാല്‍ അനുഭവസമ്പന്നനായ ഒരു ഡ്രൈവറെ പോലെ റേസ് ചെയ്ത ലെക്ലെര്‍ക്ക് ഇവരുടെ ശക്തമായ വെല്ലുവിളി അതിജീവിച്ച് ഒടുവില്‍ വിജയം കുറിച്ചു. ബോട്ടാസ് രണ്ടാമതും ഹാമിള്‍ട്ടന്‍ മൂന്നാമതും എത്തി. നേരത്തെ ആദ്യ ലാപ്പില്‍ തന്നെ കാറിന് പ്രശ്‌നം നേരിട്ട ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റല്‍ ഒരു ഘട്ടത്തില്‍ അവസാനസ്ഥാനത്ത് പോയെങ്കിലും പിന്നീട് 13 സ്ഥാനത്തേക്ക് എത്തി. 19 മതായി തുടങ്ങിയ റെഡ് ബുള്ളിന്റെ മാര്‍ക്ക് വെര്‍സ്റ്റാപ്പന്‍ 8 മത് എത്തിയതും ശ്രദ്ധേയമായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍