UPDATES

കായികം

ഹാസ് ഫോര്‍മുല വണ്‍ ടീമിന്റെ ഡെവലപ്പ്‌മെന്റ് ഡ്രൈവറായി ബാംഗ്ലൂരില്‍ നിന്നുള്ള പത്തൊമ്പതുകാരന്‍

ഹാസ് ഫോര്‍മുല വണ്‍ ടീമില്‍ അര്‍ജുന്‍ മയ്‌നിയാണ് ഇടം നേടിയത്

ഫോര്‍മുല വണില്‍ അമേരിക്കന്‍ ടീമിന്റെ ഡെവലപ്പ്‌മെന്റ് ഡ്രൈവറായി ബാംഗ്ലൂരില്‍ നിന്നുള്ള പത്തൊമ്പതുകാരന്‍. ഹാസ് ഫോര്‍മുല വണ്‍ ടീമില്‍ അര്‍ജുന്‍ മയ്‌നിയാണ് ഇടം നേടിയത്. ഫോഴ്‌സ് ഇന്ത്യയുടെ ‘വണ്‍ ഇന്‍ എ ബില്ല്യണ്‍’ ഡ്രൈവര്‍ ടാലന്റ് മത്സരത്തില്‍ വിജയിച്ചതാണ് അര്‍ജുന് കരിയറില്‍ ശ്രദ്ധ നേടി കൊടുത്തത്. തുടര്‍ന്ന് 2011-ല്‍ അര്‍ജുന്‍ യൂറോപ്പിലേക്ക് താമസം മാറുകയും ചെയ്തു. ജിപി ത്രി സപ്പര്‍ട്ട് മത്സരങ്ങളിലാണ് താരം ഇപ്പോള്‍ മത്സരിക്കുന്നത്.


ഫോര്‍മുല വണ്‍ മത്സരങ്ങളില്‍ കഴിഞ്ഞ വര്‍ഷം മുതലാണ് ഹാസ് മത്സരിച്ച് തുടങ്ങിയത്. സീസണിന്റെ അവസാനം അവര്‍ എട്ടാം സ്ഥാനത്തായിരുന്നു. അമേരിക്കക്കാരനായ സാന്റിനോ ഫെറൂസിയോടൊപ്പമാണ് അര്‍ജുനെ, ഹാസ് ടീം തെരഞ്ഞെടുത്തത്.

ഫോര്‍മുല വണില്‍ ഇതുവരെ രണ്ട് ഇന്ത്യന്‍ ഡ്രൈവറുമാരെ മത്സരിച്ചിട്ടുള്ളൂ. നരെയ്ന്‍ കാര്‍ത്തികേയനും കരുണ്‍ ചന്ദേക്കുമാണ് ആ താരങ്ങള്‍. ഇവര്‍ക്ക് പിന്നാലെയാണ് അര്‍ജുനും എത്തിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍