UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വ്യാജബിരുദം; കേരള ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനെതിരേ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്

ഏജീസ് ഓഫിസിലെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടിരുന്നു

ഓഡിറ്റര്‍ തസ്തികയില്‍ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കേരള ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ രോഹന്‍ പ്രേമിനെതിരേ കേസ്. വ്യാജബിരുദമാണ് രോഹന് എന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടു മാസങ്ങള്‍ക്കു മുമ്പ് തന്നെ ഏജീസ് ഓഫിസിലെ ഓഡിറ്റര്‍ തസ്തികയില്‍ നിന്നും പിരിച്ചു വിട്ടിരുന്നു.

ബിരുദം അടിസ്ഥാന യോഗ്യതയായ തസ്തികയിലേക്ക് അപേക്ഷിക്കാനായി ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലുള്ള ഒരു സര്‍വകലാശാലയുടെ ബി.കോം ബിരുദ സര്‍ട്ടിഫിക്കറ്റാണ് രോഹന്‍ പ്രോം ഹാജരാക്കിയത്. പിന്നീട് വകുപ്പ് തലത്തില്‍ നടത്തിയ അന്വേഷണത്തിലാണ് രോഹന്‍ നല്‍കിയത് വ്യാജസര്‍ട്ടിഫിക്കറ്റ് ആണെന്നു കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ഏജീസ് ഓഫീസ് അധികൃതര്‍ നല്‍കിയ പരാതിയിലാണ് നവംബര്‍ 11 ന് ജാമ്യമില്ല വകുപ്പ് പ്രകാരം രോഹനെതിരേ കേസ് എടുത്തത്. വ്യാജരേഖ ചമയ്ക്കല്‍, കബളിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ രോഹനെതിരേയുണ്ട്.

അതേസമയം ജോലിക്കായി നല്‍കിയ വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് പൊലീസിന് കണ്ടുകിട്ടിയിട്ടില്ല. ഈ സര്‍ട്ടിഫിക്കറ്റ് രോഹന് തന്നെ തിരിച്ചു നല്‍കിയിരുന്നുവെന്നാണ് അധികൃതര്‍ പൊലീസിനോട് പറഞ്ഞത്്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍