UPDATES

കായികം

യുഎസ് ഓപ്പണില്‍ വന്‍ അട്ടിമറി; റോജര്‍ ഫെഡറര്‍ പുറത്ത്

ഏഴു തവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഏഴു തവണയും വിജയം ഫെഡറര്‍ക്കായിരുന്നു.

യു എസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്ന് ലോക മൂന്നാം നമ്പര്‍ താരം റോജര്‍ ഫെഡറര്‍ പുറത്ത്. ക്വാര്‍ട്ടറില്‍ മുന്‍ ചാമ്പ്യന്‍ റോജര്‍ ഫെഡററെ ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവാണ് അട്ടിമറിച്ചത്. ബള്‍ഗേറിയയുടെ 78-ാം റാങ്ക് താരമാണ് ദിമിത്രോവ്. സ്‌കോര്‍ 6-3, 4-6,6-3,4-6,2-6  മത്സരത്തില്‍ ഫെഡറര്‍ 61 ഉം ദിമിത്രോവ് 41 ഉം പിഴവുകള്‍ വരുത്തി.

ഏഴു തവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഏഴു തവണയും വിജയം ഫെഡറര്‍ക്കായിരുന്നു. ഈ മത്സരത്തിനു മുമ്പ് ഫെഡറര്‍ക്കെതിരേ കളിച്ച 18 സെറ്റുകളില്‍ വെറും രണ്ടെണ്ണത്തില്‍ മാത്രമായിരുന്നു ദിമിത്രോവിന് വിജയിക്കാനായിരുന്നത്. വനിതാ വിഭാഗത്തില്‍ അമേരിക്കയുടെ സെറീന വില്യംസ് കുതിപര്പു തുടരുകയാണ്. ക്വാര്‍ട്ടറില്‍ ചൈനയുടെ വാംഗ് ക്വിയാംഗിനെ തകര്‍ത്ത് സെറീന സെമിയില്‍ കടന്നു. സ്‌കോര്‍ 6-1, 6-0.
44 മിനുട്ടിലായിരുന്നു സെറീനയുടെ വിജയം. 37 കാരിയായ സെറീന 25 വിന്നറുകളാണ് മല്‍സരത്തില്‍ പായിച്ചത്. സെമിയില്‍ അഞ്ചാം സീഡ് എലീന സ്വിറ്റോളിനയാണ് സെറീനയുടെ എതിരാളി. 24-ാം ഗ്രാന്‍ഡ് സ്ലാം കിരീടം എന്ന റിക്കാര്‍ഡ് ലക്ഷ്യമിട്ടാണ് സെറീനയുടെ വിജയക്കുതിപ്പ്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍