UPDATES

കായികം

ഗോളടി അര്‍മാദം രാഷ്ട്രീയ അധിക്ഷേപമായി: സ്വിസ് താരങ്ങള്‍ ഷാകിരിയ്ക്കും സാക്കയ്ക്കും രണ്ട് കളികളില്‍ ഫിഫയുടെ വിലക്ക്

അല്‍ബേനിയന്‍ ദേശീയ പതാകയിലെ പരുന്തിനെ അനുസ്മരിപ്പിക്കുംവിധം കൈകള്‍ കോര്‍ത്ത് വെച്ച് കാണികളെ നോക്കിയായിരുന്നു ഇരുവരും ഗോള്‍ ആഘോഷിച്ചത്. ഇതാണ് അതിരുകടന്നതായി ഫിഫ കണ്ടെത്തിയിരിക്കുന്നത്.

ഗോളാഘോഷം അതിരുകടന്നതിനെ തുടര്‍ന്ന് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സൂപ്പര്‍ താരങ്ങളായ സെര്‍ദാന്‍ ഷാകിരിയ്ക്കും ഗ്രാനിറ്റ് സാക്കയ്ക്കും രണ്ട് മത്സരങ്ങള്‍ കളിക്കുന്നതിന് ഫിഫ വിലക്കേര്‍പ്പെടുത്തി. സെര്‍ബിയക്കെതിരായ ഗ്രൂപ്പ് മത്സരത്തില്‍ ഗോള്‍ നേടിയ ശേഷം രാഷ്ട്രീയമായി അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ അംഗവിക്ഷേപം കാണിച്ചതിനാണ് ഫിഫയുടെ ശിക്ഷ. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് താരങ്ങള്‍ക്കെതിരായ നടപടി.

സ്വിറ്റ്‌സര്‍ലന്‍ഡ് – സെര്‍ബിയ മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് സംഭവം നടന്നത്. സെര്‍ബിയന്‍ ഗോള്‍പോസ്റ്റിനടുത്ത് നടന്ന കൂട്ടപ്പൊരിച്ചിലിനിടെ ലഭിച്ച പന്ത് രണ്ടാമതൊന്ന് ആലോചിക്കാതെ ബോക്‌സിന് പുറത്തുവെച്ച് ഷാക്ക വെടിയുണ്ട കണക്കെ വലയിലേയ്ക്ക് വഴിതിരിച്ചുവിടുകയായിരുന്നു. തുടര്‍ന്ന് ഷര്‍ട്ടൂരി അല്‍ബേനിയന്‍ ദേശീയ പതാകയിലെ പരുന്തിനെ അനുസ്മരിപ്പിക്കുംവിധം കൈകള്‍ കോര്‍ത്ത് വെച്ച് കാണികളെ നോക്കിയായിരുന്നു ഇരുവരും ഗോള്‍ ആഘോഷിച്ചത്. ഇതാണ് അതിരുകടന്നതായി ഫിഫ കണ്ടെത്തിയിരിക്കുന്നത്.

കൊസോവന്‍ വംശജരാണ് സ്വിസ് താരങ്ങളായ ഗ്രാനിത് ഷാക്കയും ഹെര്‍ദാന്‍ ഷക്കീരിയും. 1999 വരെ സെര്‍ബിയയുടെ വംശീയ ആക്രമണത്തിന് ഇരയായവരാണ് കൊസോവ-അല്‍ബേനിയന്‍ വംശജര്‍. 2008-ല്‍ കൊസോവ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. എന്നാല്‍ സെര്‍ബിയ, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ കൊസോവയെ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. ഇത്തരം രാഷ്ട്രീയ പ്രശ്‌നങ്ങളാണ് സ്വിസ് താരങ്ങളുടെ ആഘോഷങ്ങളിലും നിറഞ്ഞു നിന്നത്. ഒരു ബൂട്ടില്‍ കൊസൊവയുടെ പതാകയും രണ്ടാമത്തേതില്‍ സ്വിസ് പതാകയുടെ ചിത്രവുമായാണ് ഷക്കീരി സെര്‍ബിയക്കെതിരായ മത്സരത്തിനിറങ്ങിയിരുന്നത്. കൊസോവയില്‍ നിന്നും സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് കുടിയേറിയവരാണ് ഇരു താരങ്ങളുടെയും കുടുംബങ്ങള്‍.

ഒരു മത്സരത്തില്‍ പൊതുജനങ്ങളെ പ്രകോപിപ്പിക്കുന്ന രീതിയില്‍ ഇടപെടുന്ന കളിക്കാരേ രണ്ട് മത്സരങ്ങളില്‍ നിന്നും വിലക്കണമെന്നും 5000 സ്വിസ് ഫ്രാങ്ക് (3,800 പൗണ്ട്) പിഴ ചുമത്തണമെന്നുമാണ് ഫിഫയുടെ പെരുമാറ്റച്ചട്ടം അനുശാസിക്കുന്നത്. കൊസോവോ, സെര്‍ബിയ, മാസിഡോണിയ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളില്‍ നടക്കുന്ന പ്രാദേശിക വാദങ്ങളെ അനുസ്മരിപ്പിക്കുംവിധമുള്ള ചേഷ്ടകളായിരുന്നു സ്വിസ് താരങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇതോടെ ഗ്രൂപ്പ് ഇ-യിലെ കോസ്റ്റാറിക്കക്കെതിരായ മത്സരവും ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരവും ഇരു കളിക്കാര്‍ക്കും നഷ്ടമാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍