UPDATES

ട്രെന്‍ഡിങ്ങ്

ഫിഫ അണ്ടര്‍ 17 ലോകകപ്പ്; അമേരിക്കയോട് ഇന്ത്യ കളിച്ചു തോറ്റു

അമേരിക്കയുടെ വിജയം എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക്

ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ ആദ്യമായി കളിക്കാന്‍ ഇറങ്ങിയ ഇന്ത്യക്ക് അമേരിക്കയുടെ മുന്നില്‍ പരാജയം. ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അമേരിക്ക എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ആതിഥേയരായ ഇന്ത്യയെ പരാജയപ്പെടുത്തിയത്. കളിയുടെ 30 ആം മിനിട്ടിയില്‍ പെനാല്‍ട്ടിയിലൂടെയായിരുന്നു അമേരിക്കയുടെ ആദ്യ ഗോള്‍. ആദ്യ പകുതിയില്‍ ഒരു ഗോളിനു മുന്നില്‍ നിന്ന അമേരിക്ക രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍ കൂടി നേടിയാണ് ഇന്ത്യയുടെ പരാജയം പൂര്‍ണമാക്കിയത്. അതേസമയം പരാജയപ്പെട്ടെങ്കിലും ശക്തരായ അമേരിക്കയ്‌ക്കെതിരേ ആദ്യമായി ലോകകപ്പിന് ഇറങ്ങിയ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവച്ചെന്നാണ് കളിനിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍