UPDATES

കായികം

മുഹമ്മദ് സാലാ കളിക്കും, ലൂയി സുവാരസ് എന്ന ഭീഷണി; ഈജിപ്ത് vs ഉറുഗ്വെ

ഉറുഗ്വേയ്ക്ക് തീര്‍ക്കേണ്ടത് 48 വര്‍ഷത്തെ കപ്പ് വരള്‍ച്ച; ഈജിപ്ത് വരുന്നത് 28 വര്‍ഷങ്ങള്‍ക്ക് ശേഷം

ഗ്രൂപ് എ യിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ഉറുഗ്വേയെ നേരിടാൻ ഇറങ്ങുന്ന ഈജിപ്തിന് ആശ്വാസ വാർത്ത. ഇന്നത്തെ മത്സരത്തിന് മുഹമ്മദ് സാലാ പരിക്കിൽ നിന്ന് മോചിതനായി തിരിച്ചെത്തുന്നതാണ് ഈജിപ്ത് ക്യാമ്പിനെ ആവേശത്തിലാഴ്ത്തുന്നത്. ക്വാളിഫയിങ് റൗണ്ടിൽ ഈജിപ്ത് നേടിയ ഗോളുകളിൽ 71 ശതമാനവും സലാഹിന്റെ ബൂട്ടുകളിൽനിന്നായിരുന്നു. കളി ഇന്ത്യന്‍ സമയം 5.30നു ഏകാതെറിന്‍ബര്‍ഗ് അറീനയില്‍.

ഈജിപ്ത്

28 വർഷത്തിന് ശേഷം ആണ് ഈജിപ്ത് ഒരു ലോകകപ്പിന് യോഗ്യത നേടുന്നത്. അവസാനം പങ്കെടുത്തത് 1990ൽ. ഇതുവരെയും ഗ്രൂപ്പ് ഘട്ടം താണ്ടാൻ കഴിഞ്ഞിട്ടില്ല. ഫിഫ റാങ്കിങ്ങിൽ ആദ്യ നാൽപ്പതിൽ പോലും സ്ഥാനമില്ല. വസ്തുതകൾ ഇങ്ങനെയൊക്കെയെങ്കിലും ഉറുഗ്വേയ്ക്കൊപ്പം ഗ്രൂപ്പിൽ നിന്നും പ്രീക്വാർട്ടറിലേക്ക് മുന്നേറാൻ ഏറ്റവുമധികം സാധ്യത കല്പിക്കപ്പെടുന്ന ടീമാണ് ഈജിപ്ത്. പ്രീമിയർ ലീഗിലെ സ്ഥിരസാന്നിധ്യങ്ങളായ ഹെഗാസിക്കും എൽനെനിക്കുമൊപ്പം അവിസ്മരണീയ ഫോമിലുള്ള മുഹമ്മദ്‌ സലാഹ് കൂടി ചേരുമ്പോൾ ഈജിപ്ത് ശക്തർ തന്നെ.

ഫിഫ റാങ്കിങ്: 46
പരിശീലകൻ: ഹെക്ടർ കൂപ്പർ
പ്രധാനതാരം: മുഹമ്മദ്‌ സലാഹ്ഓ

ഉറുഗ്വെ

സ്കാർ ടബാരസെന്ന ചാണക്യന്റെ കീഴിലെ നാലാം ലോകകപ്പിനെത്തുന്ന ഉറുഗ്വേ ആണ് എ ഗ്രൂപ്പിലെ കരുത്തർ. മറ്റു ടീമുകൾക്ക് നോക്ക് ഔട്ട് റൗണ്ടൊരു സ്വപ്നമായി നിലനിൽക്കെ രണ്ടുവട്ടം കിരീടം ചൂടിയ ഉറുഗ്വേക്ക് അനായാസം പ്രീക്വാർട്ടറിൽ എത്താൻ കഴിഞ്ഞേക്കും. 2011 കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കിയ ഉറുഗ്വേ, 2010 ലോകകപ്പിൽ സെമിഫൈനൽ വരെ മുന്നേറിയിരുന്നു. ബാഴ്സലോണ സ്‌ട്രൈക്കർ ലൂയിസ് സുവാരസിന്റെ ഫിനിഷിങ് പാടവത്തിലാണ് ഉറുഗ്വേയുടെ പ്രതീക്ഷ. അർധാവസരങ്ങൾ പോലും ഗോളാക്കിമാറ്റാൻ കെല്പുള്ള സുവാരസിനൊപ്പം കവാനി കൂടി ചേരുന്നതോടെ ഉറുഗ്വേ അപകടകാരികൾ തന്നെ. അത്ലറ്റിക്കോ താരം ഡിയഗോ ഗോഡിനിന്റെ നേതൃത്വത്തിലുള്ള പ്രതിരോധവും ഒരുപോലെ ശക്തമാണ്.

ഫിഫ റാങ്കിങ്: 17
പരിശീലകൻ: ഓസ്കാർ ടബാരസ്
പ്രധാനതാരം: ലൂയിസ് സുവാറസ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍