UPDATES

കായികം

ഫ്രഞ്ച് ടീമിലെ മൂന്ന് പേര്‍; ഫിഫ ദി ബെസ്റ്റ് പട്ടികയില്‍ കടുത്ത മല്‍സരം

മുൻ വർഷങ്ങളിൽ മെസ്സിയോ, റൊണാൾഡോയോ നേടും എന്ന് ഫുട്ബാൾ ആരാധകർക്ക് ഏറെക്കുറെ ഉറപ്പിക്കാം ആയിരുന്നു, എന്നാൽ ഇത്തവണ കടുത്ത മത്സരം ആണ് ഇരുവരും നേരിടുന്നത്.

ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്‌കാരത്തിനുള്ള പട്ടിക ഫിഫ പുറത്ത് വിട്ടു. മുൻ വർഷങ്ങളിൽ മെസ്സിയോ, റൊണാൾഡോയോ നേടും എന്ന് ഫുട്ബാൾ ആരാധകർക്ക് ഏറെക്കുറെ ഉറപ്പിക്കാം ആയിരുന്നു, എന്നാൽ ഇത്തവണ കടുത്ത മത്സരം ആണ് ഇരുവരും നേരിടുന്നത്. ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്കൊപ്പം റഷ്യൻ ലോകകപ്പിന്റെ താരങ്ങളായ ക്രൊയേഷ്യൻ താരം ലൂക്ക മോഡ്രിച്ച്, ഫ്രാൻസ് താരം കിലിയൻ എംബപെ എന്നിവരും പട്ടികയിലുണ്ട്. ബ്രസീല്‍ സൂപ്പര്‍ താരമായ നെയ്മർ ലിസ്റ്റിൽ ഇടം നേടാത്തത് ശ്രദ്ധേയമാണ്.

റയലിനായി ഫിഫ ക്ലബ്ബ് ലോകകപ്പ്, ചാമ്പ്യന്‍സ് ലീഗ് കിരീടം, 2017 – 18 സീസണില് ചാമ്പ്യന്‍സ് ലീഗിലെ ടോപ് സ്‌കോറര്‍, റഷ്യൻ ലോകകപ്പിൽ ഹാട്രിക് അടക്കം നാല് ഗോളുകൾ എന്നിവയെല്ലാം സ്വന്തമാക്കിയ റൊണാള്‍ഡോയാണ് ഇത്തവണയും പ്രധാന താരം. കഴിഞ്ഞ രണ്ടു തവണയും പുരസ്കാരം നേടിയത് പോർച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാൾഡോ ആയിരുന്നു. ഫ്രഞ്ച് സൂപ്പർ താരം അന്റോനിയോ ഗ്രീസ്മാന്‍, ഇംഗ്ലണ്ട് ക്യാപ്റ്റനും ഗോൾഡൻ ബൂട്ട് ജേതാവുമായ ഹാരി കെയ്ന്‍, ഈജിപിതിന്റെ ലിവർപൂൾ താരം മുഹമ്മദ് സലാ, ബെൽജിയം ക്യാപ്റ്റൻ ഹസാഡ്, കെവിൻ ഡിബ്രൂയ്നെ, ഫ്രഞ്ച് പ്രതിരോധനിരക്കാരൻ റാഫേൽ വരാനെ എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ മറ്റു താരങ്ങൾ.

അതെ സമയം മികച്ച കോച്ചുമാരെ തെരഞ്ഞെടുക്കാനുള്ള പട്ടികയിൽ ലോകകപ്പ് ജേതാക്കളായ ഫ്രാൻസിന്റെ പരിശീലകൻ ദെഷാംപ്‌സും, റയൽ മാഡ്രിഡ് മുൻ പരിശീലകൻ സിനദിൻ സിദാനും ഇടം നേടി. ലോകകപ്പിൽ ക്രൊയേഷ്യയെ ഫൈനലിലെത്തിച്ച കോച്ച് സ്റ്റാറ്റിക്കോ ഡാലിച്ച്‌, യുവന്റസ് പരിശീലകൻ മാസിമിലിയാനോ അലെഗ്രി, വിഖ്യാത പരിശീലകൻ പെപ് ഗാഡിയോള എന്നിവരാണ് പട്ടികയിൽ ഇടം നേടിയ മറ്റു പരിശീലകർ.

ആരാധകർ, മാധ്യമ പ്രവർത്തകർ, ഫിഫയിൽ അംഗമായിട്ടുള്ള എല്ലാ ദേശീയ ടീമുകളുടെയും ക്യാപ്റ്റൻമാർ, പരിശീലകർ എന്നിവർക്കു വോട്ടുകൾ ചെയ്യാം. എല്ലാവരുടെയും വോട്ടിനു തുല്യ പ്രാധാന്യമാണ്. ആരാധകർക്ക് ഇപ്പോൾത്തന്നെ ഫിഫ വെബ്സൈറ്റിൽ മുൻഗണനാക്രമത്തിൽ മൂന്നു വോട്ടുകൾ ചെയ്യാം. ഓഗസ്റ്റ് 10 വരെയാണു വോട്ട് ചെയ്യാനുള്ള സമയം അനുവദിച്ചിരിക്കുന്നത്. എല്ലാ വിഭാഗം വോട്ടുകളും കണക്കിലെടുത്തു മുന്നിലെത്തിയ മൂന്നംഗ താരങ്ങളുടെ പട്ടിക ഫിഫ പിന്നീടു പുറത്തുവിടും. ഇവരിൽനിന്നുള്ള ജേതാവിനെ സെപ്റ്റംബർ 24നു ലണ്ടനിൽ നടക്കുന്ന ചടങ്ങിൽ പ്രഖ്യാപിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍