UPDATES

കായികം

2032ലെ ഒളിമ്പിക്‌സിനു ഇന്ത്യ വേദിയാകുമോ? ഇന്ത്യയുടെ അവകാശ വാദത്തെ ഐഒസി സ്വാഗതം ചെയ്തു

ഒളിമ്പിക് വേദിക്കായി ജര്‍മനി, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളും രംഗത്തുണ്ട്.

2032ലെ ഒളിമ്പിക്‌സിനു ഇന്ത്യ വേദിയാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍(ഐഒഎ). അന്തരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി(ഐഒസി) തലവന്‍ തോമസ് ബാക്ക് ഈ വര്‍ഷം ആദ്യം ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യയെ ഒളിമ്പിക് വേദിയാക്കുവാന്‍ താതപര്യം അറിയിച്ചിരുന്നു. 2032ലെ ഒളിമ്പിക്‌സിനും 2030ലെ ഏഷ്യന്‍ ഗെയിംസിനും വേദിയൊരുക്കാന്‍ ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ കേന്ദ്ര സര്‍ക്കാരിനോട് അനുമതി തേടിയിരിക്കുകയാണ്. വേദി അനുവദിച്ച് കിട്ടുന്നതിന് മുന്നോടിയായി അന്തരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുമായി ഐഒഎ സെക്രട്ടറി രാജീവ് മേത്ത കൂടികാഴ്ച നടത്തി. ഇന്ത്യയുടെ അവകാശ വാദത്തെ ഐഒസി സ്വാഗതം ചെയ്തതായും മേത്ത വ്യക്തമാക്കുന്നു.

അതേസമയം ഒളിമ്പിക്‌സ് സംഘടിപ്പിക്കുന്നതിന്റെ സാമ്പത്തിക ബാധ്യത ഇന്ത്യയ്ക്ക് ഒരു പ്രശ്‌നമാകില്ലെന്നും ഒളിമ്പിക്‌സിന്റെ അടിസ്ഥാന സൗകര്യ വികസത്തിന് ഇന്ത്യയ്ക്ക് ചുരുങ്ങിയത് പത്ത് വര്‍ഷമെങ്കിലും ലഭിക്കുമെന്ന് ഐഒഎ അധ്യക്ഷന്‍ നരീന്ദ്രര്‍ ബത്ര പറഞ്ഞു. ആകെ ഗെയിംസിനായി ചെലവാകുന്നത് 12 ബില്യണ്‍ ഡോളറാണ്. ഇതില്‍ ആറു ബില്യണ്‍ ഡോളര്‍ ഐഒഎ നല്‍കും. ഇതു സംബന്ധിക്കുന്ന കാര്യങ്ങള്‍ അന്താരാഷ്ട്ര ഒളിമ്പിക്‌സ് കൗണ്‍സില്‍ അധ്യക്ഷന്‍ തോമസ് ബാക്കുമായി സംസാരിച്ചിട്ടുണ്ടെന്നും നരീന്ദ്രര്‍ ബത്ര പറഞ്ഞു.
2020ല്‍ നടക്കുന്ന ഒളിമ്പിക്‌സിനു ജപ്പാനാണ് വേദിയാകുന്നത്. 2024 ലെ ഒളിമ്പിക്‌സ് പാരിസില്‍ നടക്കും. 2028ലെ ഗെയിംസ് ലോസ് ആഞ്ജലീസിലുമായിരിക്കും.ഒളിമ്പിക് വേദിക്കായി ജര്‍മനി, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളും രംഗത്തുണ്ട്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍