UPDATES

കായികം

നൂറ്റാണ്ടിന്റെ പോരാട്ടത്തില്‍ ഗ്രിഗറെ ഇടിച്ചിട്ട് മെയ്‌വെതര്‍ തുടര്‍ച്ചയായി 50-ാം കിരീടം നേടി/ വീഡിയോ

മെയ്‌വെതര്‍, തുടര്‍ച്ചയായി പ്രഫഷണല്‍ ബോക്‌സിങ്ങില്‍ 50 കിരീടങ്ങള്‍ സ്വന്തമാക്കിയെന്നുള്ള റെക്കോര്‍ഡും നേടി

നൂറ്റാണ്ടിന്റെ പോരാട്ടത്തില്‍ മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് താരം കോണ്‍ര്‍ മാക്ഗ്രിഗറെ ഇടിച്ചിട്ട് ഫ്‌ലോയിഡ് മെയ്‌വെതറിന് കിരീടം. ലോകത്തിലെ ഏറ്റവും മികച്ച ഡിഫന്‍സീവ് ബോക്‌സറായ മെയ്‌വെതര്‍, തുടര്‍ച്ചയായി പ്രഫഷണല്‍ ബോക്‌സിങ്ങില്‍ 50 കിരീടങ്ങള്‍ സ്വന്തമാക്കിയെന്നുള്ള റെക്കോര്‍ഡും നേടി. ആഡംബര ലോകത്തിന്റെ അവസാന വാക്കായ യു.എസിലെ ലാസ് വെഗാസിലായിരുന്നു നൂറ്റാണ്ടിന്റെ പോരാട്ടം എന്ന് വിശേഷിപ്പിച്ച മത്സരം നടന്നത്. ഇന്ത്യന്‍ സമയം പുലര്‍ച്ച 6.30-യ്ക്കാണ് മത്സരം തുടങ്ങിയത്.

മൂന്ന് മിനിറ്റ് വീതമുള്ള 12 റൗണ്ടുകളുള്ള മത്സരം പത്താം റൗണ്ടോടെ അവസാനിച്ചു. മെയ്‌വെതറിന്റെ പഞ്ചില്‍ വീണ മാക്ഗ്രിഗറിന് പിന്നീട് മത്സരം തുടരാനാവില്ലെന്ന് കണ്ട് റഫറി പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു. മെയ്‌വെതര്‍ക്കെതിരെ ആദ്യ മൂന്ന് റൗണ്ടുകളില്‍ മാക്ഗ്രിഗറിന് ഏകപക്ഷീയമായ ലീഡുണ്ടായിരുന്നു. ഒന്‍പതാം റൗണ്ട് അവസാനിക്കുമ്പോള്‍ മെയ്‌വെതറെകാള്‍ ഒരു പോയിന്റ് മാത്രം പിന്നിലായിരുന്നു മാക്ഗ്രിഗര്‍ (പോയിന്റ: 86-85). പത്താം റൗണ്ടില്‍ തികഞ്ഞ ആധിപത്യത്തോടെ മെയ്‌വെതര്‍ റിംഗ് മുഴുവന്‍ നിറഞ്ഞപ്പോള്‍ റൗണ്ട് അവസാനിക്കാന്‍ ഒരു മിനിറ്റും 55 സെക്കന്റും ബാക്കിയാക്കി മാക്ഗ്രിഗര്‍ വീണു.

പ്രഫഷനല്‍ ബോക്‌സിങ്ങിലെ അജയനായ ഫ്‌ലോയിഡ് മെയ്‌വെതര്‍ ഇത്തവണ പരാജയപ്പെടുമെന്നാണ് ആരാധകരുള്‍പ്പടെ കരുതിയത്. പക്ഷെ റിംഗില്‍ എത്തിയപ്പോള്‍ 40-കാരനായ താരത്തിന്റെ പ്രധാന എതിരാളിയായിരുന്നു പ്രായം ഒരു തടസവുമുണ്ടാക്കിയില്ല. അമേരിക്കന്‍ താരമായ മെയ്‌വെതറിന് വിശേഷണങ്ങളേറെയുണ്ട്. ലോക ബോക്‌സിങ് അസോസിയേഷന്റെയും (ഡബ്ലുബിഎ), ലോക ബോക്‌സിങ് കൗണ്‍സിലിന്റെയും (ഡബ്ലുബിസി) കിരീടങ്ങള്‍ നേടിയ താരം. വിപണി മൂല്യത്തിന്റെയും ആരാധകരുടെയും കാര്യത്തില്‍ ഒന്നാമന്‍. ഇങ്ങനെ പോകുന്നു മെയ്‌വെതറിന്റെ അംഗീകാരങ്ങള്‍.

29-കാരനായ കോണര്‍ മാക്ഗ്രിഗര്‍ അയര്‍ലണ്ട് സ്വദേശിയാണ്. ‘നൊട്ടോറിയസ്’ മാക്ഗ്രിഗര്‍ എന്നും ഈ ഫൈറ്ററെ വിളിക്കാറുണ്ട്. ഏത് ആയോധനകലകളുമുപയോഗിച്ച് എതിരാളികളെ കീഴ്‌പ്പെടുത്തുന്ന മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ചാംമ്പ്യന്‍ഷിപ്പുകളിലെ പ്രധാനമായ അള്‍ട്ടിമേറ്റ് ഫൈറ്റിങ് ചാമ്പ്യന്‍ഷിപ്പിലെ (യുഎഫ്‌സി) കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ ചാമ്പ്യനാണ് മഗ്രിഗര്‍. കൂടാതെ ലൈറ്റ് വെയ്റ്റ്, ഫെതര്‍ വെയ്റ്റ് എന്നീവിഭാഗങ്ങളില്‍ ഒരേസമയം ജേതാവായിരുന്നു. പത്തു വര്‍ഷം ചാമ്പ്യനായിരുന്ന ജോസ് ആള്‍ഡോയെ വെറും 13 സെക്കന്‍ഡുകൊണ്ടു പരാജിതനാക്കിയത്തോടെ രാജ്യത്തിന്റെ സ്റ്റാറായി മാറി മാക്ഗ്രിഗര്‍.

ഈ ഒറ്റ മല്‍സരം കൊണ്ട് പരസ്യവും സ്‌പോണ്‍സര്‍ഷിപ്പുമൊക്കെയായി ഏതാണ്ട് നാലായിരം കോടി രൂപയ്ക്ക് മുകളിലാണ് വരുമാനം. ഇതിന്റെ വലിയൊരു ഭാഗം രണ്ടു പേര്‍ക്കും പ്രതിഫലമായി ലഭിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍