UPDATES

കായികം

മലയാളി താരം കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് പുറത്ത്

കഴിഞ്ഞ സീസണിന് മുന്നോടിയായി മുംബൈ സിറ്റി എഫ് സി യില്‍ നിന്നായിരുന്നു സക്കീറിനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.

കേരള ബ്ലാസ്‌റ്റേഴ്‌സ് കഴിഞ്ഞ സീസണില്‍ സ്വന്തമാക്കിയ മലയാളി താരം എം.പി സക്കീര്‍ ടീം വിടുന്നു. താരവുമായി ഉണ്ടായിരുന്ന കരാര്‍ അവസാനിച്ചെങ്കിലും കരാര്‍ പുതുക്കാന്‍ മാനേജ്‌മെന്റ് തയാറല്ലെന്നാണ് റിപോര്‍ട്ട്. ബ്ലാസ്റ്റേഴ്‌സ് കൈവിട്ടതോടെ ഇത്തവണത്തെ ഐ എസ് എലില്‍ സക്കീറിന് നഷ്ടമായേക്കും.

കഴിഞ്ഞ സീസണിന് മുന്നോടിയായി മുംബൈ സിറ്റി എഫ് സി യില്‍ നിന്നായിരുന്നു സക്കീറിനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. മുന്‍പ് ചെന്നൈയന്‍സ് എഫ് സിക്ക് വേണ്ടിയും ഐ എസ്എല്ലില്‍ കളിച്ചതിന്റെ പരിചയ സമ്പത്തുമായി ടീമിലെത്തിയ സക്കീറിന് ബ്ലാസ്റ്റേഴ്‌സില്‍ തിളങ്ങാനായില്ല. സക്കീറിന് റഫറിക്കെതിരായ മോശം പെരുമാറ്റത്തെത്തുടര്‍ന്ന് ഏറെനാള്‍ ഐ എസ് എല്ലില്‍ നിന്ന് വിലക്കും ലഭിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 16-ന് മുംബൈ സിറ്റിക്കെതിരായ മത്സരത്തിനിടെ റഫറിക്ക് നേരെ പന്തെടുത്തെറിഞ്ഞതായിരുന്നു സക്കീറിന് തിരിച്ചടിയായത്. മത്സരത്തിനിടെ മുംബൈ താരം റാഫേല്‍ ബാസ്റ്റോസിനെ സക്കീര്‍ ഫൗള്‍ ചെയ്തതിന് റഫറി ഉമേഷ് ബോറ രണ്ടാം മഞ്ഞക്കാര്‍ഡും ചുവപ്പുകാര്‍ഡും ഉയര്‍ത്തി. ഇതില്‍ പ്രതിഷേധിച്ചാണ് സക്കീര്‍ അന്ന് റഫറിയുടെ മുഖത്തേക്ക് പന്തെടുത്തെറിഞ്ഞത്. തുടര്‍ന്ന് സംഭവം വിശദമായി അന്വേഷിച്ച എ ഐ എഫ് എഫിന്റെ അച്ചടക്ക സമിതി 6 മാസ വിലക്കായിരുന്നു സക്കീറിന് നല്‍കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍