UPDATES

കായികം

ചുവപ്പ് കാര്‍ഡ് വിവാദം; മെസിയെ വിലക്കി കോണ്‍മെബോള്‍

ചിലിക്കെതിരായ കോപ്പ അമേരിക്ക ടൂര്‍ണമെന്റിലെ മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള മത്സരത്തിനിടെയാണ് മെസിക്ക് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോകേണ്ടി വന്നത്.

കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ റഫറിയയെയും സംഘാടകരെയും ചോദ്യം ചെയ്ത സംഭവത്തില്‍ അര്‍ജന്റീനന്‍ നായകന്‍ ലയണല്‍ മെസിക്ക് മൂന്നു മാസത്തെ വിലക്കേര്‍പ്പെടുത്തി. കോപ്പ അമേരിക്കയില്‍ മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള മത്സരത്തിനിടെ ചുവപ്പ് കാര്‍ഡ് കാണിച്ച റഫറിയുടെ നടപടിയേയും സംഘാടകരേയും വിമര്‍ശിച്ചതിനാണ് മെസിക്കെതിരെ നടപടി എടുത്തത്. തെക്കേ അമേരിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷനാണ് മൂന്ന് മാസത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്.

ബ്രസീലിനെ ചാമ്പ്യന്മാരാക്കാന്‍ റഫറിമാര്‍ ഒത്തുകളിക്കുകയാണെന്നും, അഴിമതി നിറഞ്ഞ മത്സരത്തിന്റെ മൂന്നാം സ്ഥാനക്കാര്‍ക്കുള്ള മെഡല്‍ വേണ്ടെന്നും മെസി പറഞ്ഞിരുന്നു. നേരത്തെ ഒരു മത്സരത്തില്‍ നിന്ന് വിലക്കും 1500 യുഎസ് ഡോളര്‍ പിഴയും മെസിക്കെതിരെ കോണ്‍മെബോള്‍ വിധിച്ചിരുന്നു. എന്നാല്‍ ശിക്ഷ കാലാവധി നീട്ടിയേക്കുമെന്നും താരത്തിന് ആറ് മാസത്തെ വിലക്കേര്‍പ്പെടുത്തണമെന്ന ചര്‍ച്ചകളാണ് നടക്കുന്നതായാണ് റിപോര്‍ട്ടുകള്‍ പറഞ്ഞത്.

ചിലിക്കെതിരായ കോപ്പ അമേരിക്ക ടൂര്‍ണമെന്റിലെ മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള മത്സരത്തിനിടെയാണ് മെസിക്ക് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോകേണ്ടി വന്നത്. റഫറിയുടെ തീരുമാനത്തിനെതിരെ ആരാധകരും പ്രതിഷേധിച്ചിരുന്നു. ചിലിയുടെ ഗാരി മെഡലുമായി മത്സരത്തിനിടെ തര്‍ക്കത്തിലേര്‍പ്പെട്ടതിനായിരുന്നു മെസിക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. ചുവപ്പ് കാര്‍ഡ് അര്‍ഹിക്കുന്ന പ്രവര്‍ത്തിയൊന്നും മെസിയുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്ന് പിന്നീട് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. മത്സരത്തിന് ശേഷം റഫറിയിങിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തി മെസി രംഗത്ത് വന്നതോടെ കൂടുതല്‍ വിവാദങ്ങളുണ്ടാകുകയായിരുന്നു. കോപ്പ അമേരിക്കയില്‍ ബ്രസീലിന് കിരീടം നേടാനുള്ള നാടകങ്ങളാണ് അണിയറയില്‍ നടക്കുന്നതെന്നും കോണ്‍മെബോള്‍ അഴിമതിയുടെ കേന്ദ്രമാണെന്ന വിമര്‍ശനവും മെസി ഉന്നയിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍