UPDATES

കായികം

റയല്‍ മാഡ്രിഡില്‍ തനിക്ക് സമയം അനുവദിച്ചില്ല; ലോപെറ്റെഗി

മാഡ്രിഡിന്റെ ചരിത്രത്തിലെ ഏറ്റവും മോശം തുടക്കത്തെ തുടര്‍ന്ന് ലോപെറ്റെഗിയെ റയല്‍ മാഡ്രിഡും പുറത്താക്കുകയായിരുന്നു.

റയല്‍ മാഡ്രിഡിന്റെ പ്രകടനം മെച്ചപ്പെടുത്താന്‍ വേണ്ടത്ര സമയം അനുവദിച്ചില്ലെന്ന് ക്ലബില്‍ നിന്ന് പുറത്താക്കപ്പെട്ട പരിശീലകന്‍ ലോപെറ്റെഗി. റയല്‍ മാഡ്രിഡ് പ്രസിഡന്റ് ഫ്‌ലോറന്റീനോ പെരസിനെ കുറ്റപ്പെടുത്തിയായിരുന്നു മുന്‍ പരിശീലകന്റെ വെളിപ്പെടുത്തല്‍. പെരസ് തനിക്ക് ടീമിന്റെ പ്രകടനം മെച്ചപ്പെടുത്താന്‍ ആവശ്യമായ സമയം തന്നില്ലെന്നാണ് ലോപെറ്റെഗി കുറ്റപ്പെടുത്തിയത്. സീസണിന്റെ തുടക്കത്തില്‍ റയല്‍ മാഡ്രിഡ് മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും എന്നാല്‍ മൂന്ന് മോശം ആഴ്ചകള്‍ തന്റെ പണി തെറിപ്പിച്ചെന്നും മുന്‍ റയല്‍ മാഡ്രിഡ് പരിശീലകന്‍ പറഞ്ഞു.

സിദാന്‍ റയല്‍ മാഡ്രിഡ് വിട്ട ഒഴിവിലേക്കാണ് സ്‌പെയിന്‍ പരിശീലകനായിരുന്ന ലോപെറ്റെഗിയെ ലോകകപ്പ് തുടങ്ങാന്‍ രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കെ പുതിയ പരിശീലകനായി റയല്‍ മാഡ്രിഡ് നിയമിച്ചത്. എന്നാല്‍ റയല്‍ മാഡ്രിഡ് പരിശീലകനാക്കിയതിന് പിന്നാലെ തന്നെ ലോകകപ്പിന് തൊട്ടു മുന്‍പ് സ്‌പെയിനിന്റെ പരിശീലക സ്ഥാനത്ത് നിന്ന് ലോപെറ്റെഗിയെ പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് സീസണ്‍ തുടങ്ങി മൂന്ന് മാസത്തിനു ശേഷം റയല്‍ മാഡ്രിഡിന്റെ ചരിത്രത്തിലെ ഏറ്റവും മോശം തുടക്കത്തെ തുടര്‍ന്ന് ലോപെറ്റെഗിയെ റയല്‍ മാഡ്രിഡും പുറത്താക്കുകയായിരുന്നു.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍