UPDATES

വീഡിയോ

കുട്ടികളിലെ അര്‍ബുദ രോഗത്തെ ചെറുക്കാന്‍ ഇനി മെസ്സിയുടെ പിന്തുണയും, ചടങ്ങിൽ വികാരാധീനനായി താരം/ വീഡിയോ

സ്വപ്ന പദ്ധതിക്കൊപ്പം നില്‍ക്കുകയും എനിക്കു സഹായങ്ങള്‍ നല്‍കുകയും ചെയ്ത ഏവര്‍ക്കും ഞാന്‍ നന്ദി അറിയിക്കുന്നു.” പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ വികാരഭരിതമായിട്ടാണ് മെസി സംസാരിച്ചത്.

ഫുട്‌ബോള്‍ മൈതാനത്തിലും പുറത്തും കൈയ്യടി നേടുന്ന താരമാണ് ലയണല്‍ മെസി. ഫുട്‌ബോളില്‍ കാലുകള്‍ കൊണ്ട് ചരിത്രം കുറിക്കുന്ന മെസി പുറത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ ലോകത്തിന് മാതൃകയാണ്.

കുട്ടികളിലെ അര്‍ബുദരോഗ ചികിത്സയ്ക്കുള്ള ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് താരം കഴിഞ്ഞ ദിവസം ബാഴ്‌സലോണയില്‍ തുടക്കമിട്ടത്. കുട്ടികളിലെ അര്‍ബുദം തടയുന്നതിനുള്ള അന്താരാഷ്ട്ര ക്യാംപെയ്ന്റെ ബ്രാന്‍ഡ് അംബാസിഡറാണ് മെസി.

യൂറോപ്പിലെ മുഴുവന്‍ രാജ്യങ്ങള്‍ക്കും ആശ്രയിക്കാവുന്ന വിധത്തിലുള്ള ഒരു ആശുപത്രിയാണ് താരത്തിന്റെ മനസിലുള്ളത്. 2020 പകുതിയോടു കൂടി പദ്ധതിയുടെ ആദ്യ ഘട്ടം പൂര്‍ത്തിയാകും. ബാഴ്‌സലോണയും താരത്തിന്റെ പദ്ധതിക്ക് ഇതിനോടകം മികച്ച പിന്തുണയാണ് ലഭിച്ചു വരുന്നത്.
നിരവധി വ്യക്തികള്‍ പദ്ധതിക്കായി ധനസഹായവും വാഗ്ദാനം ചെയ്ത് കഴിഞ്ഞു. പതിനായിരത്തോളം വ്യക്തികളും നൂറിലധികം കമ്പനികളും മെസി ഫൗണ്ടേഷനു തുടക്കം കുറിച്ച മെസിയടക്കമുള്ള മറ്റു ചിലരുമാണ് ഇപ്പോള്‍ പദ്ധതിക്കായി തുക സംഘടിപ്പിക്കുന്നത്.

”ഏറെ കാലമായുള്ള സ്വപ്നമാണിത്. അതു സാധ്യമായതില്‍ ഏറെ സന്തോഷമുണ്ട്. അര്‍ബുദത്തോട് പൊരുതുന്ന കുട്ടികള്‍ക്ക് കരുത്തു പകരാന്‍ ഈ പദ്ധതി കൊണ്ടാകുമെന്ന് ഞാന്‍ കരുതുന്നു. സ്വപ്ന പദ്ധതിക്കൊപ്പം നില്‍ക്കുകയും എനിക്കു സഹായങ്ങള്‍ നല്‍കുകയും ചെയ്ത ഏവര്‍ക്കും ഞാന്‍ നന്ദി അറിയിക്കുന്നു.” പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ വികാരഭരിതമായിട്ടാണ് മെസി സംസാരിച്ചത്.

പദ്ധതിക്കായി 2017 മുതല്‍ ധനസമാഹരണം ആരംഭിച്ചിരുന്നു. സ്‌പെയിനില്‍ നിന്നാണ് പദ്ധതിക്കായി മികച്ച പിന്തുണ ലഭിച്ചിരിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ യൂറോപിലെ ഏറ്റവും വലിയ കാന്‍സര്‍ ചികിത്സ കേന്ദ്രമായി ആശുപത്രി മാറും. വര്‍ഷത്തില്‍ 400 ലധികം രോഗികളെ ചികിത്സിക്കുന്നതിന് സാധിക്കും. കുട്ടികള്‍ക്കുണ്ടാകുന്ന അര്‍ബുദരോഗങ്ങളും വിവിധ തരം ട്യൂമറുകള്‍ക്കുമുള്ള ചികിത്സക്കാണ് ആശുപത്രി പരിഗണന കൊടുക്കുന്നത്. കാലത്തിനനുസരിച്ച് കാന്‍സറിനെതിരെ പൊരുതാന്‍ അതിനൂതനമായ ചികിത്സരീതികള്‍ ഇവിടെ ലഭ്യമാക്കുമെന്നാണ് പറയുന്നത്.  ഈ സംരംഭത്തിലൂടെ അതിഭീകര രോഗമായ കാന്‍സറിനെതിരെ പൊരുതും. എളുപ്പത്തില്‍ തന്നെ കാന്‍സറിനെ തോല്‍പ്പിക്കുമെന്നും മെസി ചടങ്ങില്‍ പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍